ന്യൂഡല്‍ഹിയില്‍ കാമുകന് കൊലപ്പെടുത്തിയ ശ്രദ്ധ മോഡല്‍ കൊലപാതകം ഉത്തര്‍പ്രദേശിലെ അസംഖണ്ഡിലും. 22 വയസുകാരിയായ ആരാധന എന്ന യുവതിയുടെ മൃതദേഹം കണ്ടെടുത്തു. യുവതിയുടെ തല ഒരു കുളത്തിലും ശരീരഭാഗം കിണറ്റിലുമായാണ് കണ്ടെത്തിയത്. സംഭവത്തില്‍ ആരാധനയുടെ കാമുകനായ പ്രിന്‍സ് യാദവ് എന്ന 24 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലപ്പെട്ട യുവതിയും യുവാവാണ് പ്രണയത്തിലായിരുന്നു.
കഴിഞ്ഞ രണ്ട് വര്‍ഷമായി പ്രതിയായ പ്രിന്‍സ് യാദവുമായി ആരാധന പ്രണയത്തിലായിരുന്നു. വിവാഹത്തെ സംബന്ധിച്ചുള്ള തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. നവംബര്‍ 15 ന് ആണ് യുവതിയുടെ കൈകാലുകള്‍ കണ്ടെടുത്തത്. അഹ്റൗള പ്രദേശത്തെ കിണറ്റില്‍ നിന്ന് കൈകാലുകള്‍ വെട്ടിയ നിലയില്‍ ഒരു സ്ത്രീയുടെ ഭാഗികമായി അഴുകിയ മൃതദേഹം അസംഗഡ് പോലീസ് കണ്ടെടുത്തിരുന്നു.
നവംബര്‍ 10 മുതല്‍ കാണാതായ അസംഗഢിലെ ഇഷാഖ്പൂര് ഗ്രാമത്തില്‍ നിന്നുള്ള ആരാധന പ്രജാപതിയാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് പിന്നീട് തിരിച്ചറിയുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കാമുകനാണ് കൊലയാളിയെന്ന് കണ്ടെത്തിയത്. പ്രതി ആക്രമണത്തിന് ഉപയോഗിച്ച ആയുധങ്ങളും കൊല്ലപ്പെട്ട ആരാധനയുടെ വസ്ത്രങ്ങളും കണ്ടെത്തി.
പ്രിന്‍സിന്റെ അമ്മാവനടക്കം 8 പേര്‍ക്ക് കൊലപാതകത്തില്‍ പങ്കുണ്ടെന്നാണ് പൊലീസ് നിഗമനം. പൊലീസ് കൂടുതല്‍ വിവരങ്ങള്‍ അന്വേഷിക്കുന്നുണ്ട്. യുവതിയെ കൊലപ്പെടുത്താനുണ്ടായ യഥാര്‍ത്ഥ കാരണം വെളിവായിട്ടില്ല.
Discussion about this post