ദൃശ്യം 2 ബോളിവുഡ് റീമേക്ക് ബോക്സ് ഓഫീസുകളെ ഇളക്കി മറിച്ച് മുന്നേറുകയാണ്. നവംബര്‍ 18ന് തിയേറ്റുകളില്‍ എത്തിയ ചിത്രം ആദ്യ ദിനത്തില്‍ കളക്ട് ചെയ്തത് 15 കോടിയാണ്. രണ്ടാം ദിനം 21 കോടിയും മൂന്നാം ദിനത്തില്‍ 27 കോടിയും നേടി. ഇന്ത്യയില്‍ 3,302ഉം വിദേശത്ത് 858ഉം സ്ക്രീനുകളിലാണ് പ്രദര്‍ശനത്തിന് എത്തിയത്. പല തിയറ്ററുകളിലും ദൃശ്യം 2വിനായി കൂടുതല്‍ പ്രദര്‍ശനങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
അജയ് ദേവ്ഗണ്, ശ്രയ ശരണ്‍, തബു, ഇഷിത ദത്ത, മൃണാള്‍ യാദവ്, രജത് കപൂര്‍, അക്ഷയ് ഖന്ന എന്നിവരാണ് പ്രധാന കഥാപാത്രങ്ങള്‍. സുധീര്‍ കെ ചൗധരിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചത്. അഭിഷേക് പതക് ആണ് ചിത്രത്തിന്റെ സംവിധാനം.
ചിത്രം വന്‍വിജയം നേടുമ്പോള്‍ കേരളത്തിലെ മോഹന്‍ലാല്‍ ആരാധകര്‍ വന്‍ നിരാശയിലാണ്. ചിത്രം തിയ്യേറ്ററില്‍ റിലീസ് ചെയ്യാന്‍ കഴിഞ്ഞില്ലല്ലോ എന്ന നിരാശയാണ് അവര്‍ക്കുള്ളത്. ഒടിടിയ്ക്ക് പകരം തിയ്യേറ്ററില്‍ റിലീസ് ചെയ്തിരുന്നുവെങ്കില്‍ ബോക്സ് ഓഫീസ് കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ തകര്ക്കപ്പെട്ടേനെ എന്നവര്‍ കരുതുന്നു. ദൃശ്യം 3യെ കുറിച്ച് ആലോചനയുണ്ടെന്നാണ് സംവിധായകന് ജിത്തു ജോസഫ് നേരത്തെ പറഞ്ഞിരിക്കുന്നത്.
Discussion about this post