ശശി തരൂരിന്റെ പരിപാടികള്‍ക്ക് അപ്രഖ്യാപിത വിലക്ക് ഏര്‍പ്പെടുത്തിയത് ഗൂഢാലോചനയുടെ ഭാഗമാണെന്നും ഇതിന് പിന്നില്‍ ചില മുഖ്യമന്ത്രി സ്ഥാന മോഹികളാണെന്നും കെ.മുരളീധരന് എം.പി. നടന്നത് എന്താണെന്ന് എല്ലാവര്ക്കും അറിയാം. എന്നാല്‍ പാര്‍ട്ടി കാര്യമായതിനാല്‍ പുറത്ത് പറയുന്നില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
എല്ലാ കാര്യവും കോഴിക്കോട് ഡിസിസി പ്രസിഡന്റ് തന്നോട് പറഞ്ഞിരുന്നു. സംഭവിക്കാന്‍ പാടില്ലാത്തതാണ് സംഭവിച്ചത്. ആര്‍ക്കും വിലക്കില്ല. പാര്‍ട്ടി പരിപാടിയില്‍ കോണ്‍ഗ്രസിന്റെ ഏത് നേതാവിനെയും പങ്കെടുപ്പിക്കാമെന്ന് കെപിസിസി പ്രസിഡന്റ് പറഞ്ഞിട്ടുണ്ടന്നും അദ്ദേഹം പറഞ്ഞു.
ഇന്നലെയും ശശി തരൂരിന് അനുകൂലമായി മുരളീധരന് രംഗത്തു വന്നിരുന്നു. തരൂരിനെ മാറ്റിനിറുത്തി മുന്നോട്ട് പോകാനാവില്ല. തരൂര്‍ പങ്കെടുക്കുന്ന എല്ലാ പരിപാടികളിലും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പങ്കെടുക്കാം.അതിന്റെ പേരില്‍ ഒരു നടപടിയും ഉണ്ടാവില്ല. തരൂരിനെ പാര വയ്ക്കാന്‍ പലരും നോക്കുന്നുണ്ട്. തനിക്കെതിരെയും ഇത്തരം പാരകള്‍ ഉണ്ടാകാറുണ്ടായിരുന്നു.
തരൂരിന്റെ സേവനം പാര്‍ട്ടി വിനിയോഗിക്കും. കോണ്‍ഗ്രസിന്റെ മുന്നില്ന ിന്ന് പ്രവര്‍ത്തിക്കുന്ന നേതാവാണ് അദ്ദേഹം. കോണ്‍ഗ്രസ് വിശാല പാര്‍ട്ടിയാണെന്നും കേരളത്തിലെ പ്രവര്‍ത്തനങ്ങളില്‍ തരൂരിന്റെ പങ്കുണ്ടാവുമെന്നും ഇന്നലെ മുരളീധരന് പറഞ്ഞിരുന്നു.
Discussion about this post