മോട്ടോർ വാഹന നികുതി കുടിശ്ശികയുള്ളവർക്ക് തീർപ്പാക്കാൻ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുമായി മോട്ടോർ വാഹന വകുപ്പ്. 2014 ഏപ്രിൽ ഒന്നിന് ശേഷമുള്ള കാലയളവിലേയ്ക്ക് നികുതി അടയ്ക്കാത്ത വാഹനങ്ങൾക്ക് സർക്കാർ ഏർപ്പെടുത്തിയ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി ഈ മാസം 31ന് അവസാനിക്കും. ഈ വർഷം മാർച്ച് 31ന് അഞ്ച് വർഷമോ, അതിലധികമോ നികുതി കുടിശ്ശികയുള്ള ട്രാൻസ്‌പോർട്ട് വാഹനങ്ങൾക്ക് അവസാനത്തെ അഞ്ച് വർഷത്തെ നികുതിയുടെ 20 ശതമാനം അടച്ചും, നോൺ ട്രാൻസ് പോർട്ട് വാഹനങ്ങൾക്ക് 30 ശതമാനം അടച്ചും ഇതുവരെയുള്ള നികുതി കുടിശ്ശിക തീർപ്പാക്കും. ഈ വാഹനങ്ങളിൽ നിന്നും ഭാവിയിൽ ഉണ്ടാകുന്ന നികുതി ബാദ്ധ്യതകൾ ഒഴിവാക്കും. വാഹനം കൈവശം ഇല്ലെങ്കിലോ, കൈമാറ്റം ചെയ്തതോ, പൊട്ടിപ്പൊളിഞ്ഞു പോകുകയോ ചെയ്തിട്ടുള്ള വാഹന ഉടമകൾ ഈ അവസരം പ്രയോജനപ്പെടുത്താമെന്ന് ഡെപ്യൂട്ടി ട്രാൻസ്‌പോർട്ട് കമ്മീഷണർ അറിയിച്ചു. 31ന് ശേഷം ഈ സൗകര്യം ലഭിക്കില്ല.
Discussion about this post