അനാഥ മന്ദിരങ്ങളിലെ അന്തേവാസികളായ കുഞ്ഞുങ്ങള്‍ക്ക് ആകാശ യാത്രയുടെ ആനന്ദമേകി കണ്ണൂര്‍ വിമാനത്താവളം. കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവള വാര്‍ഷികത്തിന്റെ ഭാഗമായാണ് ജില്ലയിലെ നാല് അനാഥ മന്ദിരങ്ങളിലെ കുട്ടികള്‍ക്ക് സൗജന്യ വിമാനയാത്ര ഒരുക്കിയത്. തലശ്ശേരി ഗവ. ചില്‍ഡ്രന്‍സ് ഹോം, പാലോട്ട് പള്ളി നൂറുല്‍ ഇസ്ലാം, സാന്ത്വന ഭവനം, കൊളാരി ശ്രീ സച്ചിദാനന്ദ ബാലമന്ദിരം എന്നിവിടങ്ങളിലെ 70 കുട്ടികള്‍ക്കാണ് വിമാനയാത്രക്ക് അവസരം ലഭിച്ചത്. 20 പെണ്‍കുട്ടികളും 50 ആണ്‍കുട്ടികളുമാണ് ഇന്‍ഡിഗോ വിമാനത്തിലെ യാത്രാ സംഘത്തിലുണ്ടായിരുന്നത്. രാവിലെ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇവരുടെ യാത്ര ഫ്‌ളാഗ് ഓഫ് ചെയ്തത്. ഇവര്‍ക്കൊപ്പം സഞ്ചരിച്ച മജീഷ്യന്‍ മുതുകാട് കുട്ടികള്‍ക്കായി മാജിക് അവതരിപ്പിച്ചു.
Discussion about this post