Saturday, August 13, 2022 IST
  • About Us
  • Contact Us
  • Privacy Policy
SM TV News
  • Home
  • News
  • Local
  • Pravasi
  • Entertainment
  • Video
  • Sports
  • More
    • Lifestyle
    • Tech
    • Business
No Result
View All Result
SM TV News
  • Home
  • News
  • Local
  • Pravasi
  • Entertainment
  • Video
  • Sports
  • More
    • Lifestyle
    • Tech
    • Business
No Result
View All Result
SM TV News
No Result
View All Result

Home » ഭരണഘടനാ സന്ദേശം വിദ്യാർത്ഥികളിലേക്ക്, ‘നൈതികം’ ഉദ്ഘാടനം ചെയ്തു.

ഭരണഘടനാ സന്ദേശം വിദ്യാർത്ഥികളിലേക്ക്, ‘നൈതികം’ ഉദ്ഘാടനം ചെയ്തു.

SM TV News Desk by SM TV News Desk
Nov 26, 2019, 02:19 pm IST
in News
ഭരണഘടനാ സന്ദേശം വിദ്യാർത്ഥികളിലേക്ക്, ‘നൈതികം’ ഉദ്ഘാടനം ചെയ്തു.
Share on FacebookWhatsAppTelegramTweet

പൊതു വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന ഭരണഘടനയുടെ 70-ാം വാർഷികാഘോഷ പരിപാടി ‘നൈതിക’ ത്തിന് തുടക്കമായി. ഭരണഘടനാ ആശയങ്ങൾ വിദ്യാർത്ഥികളിലേക്കെത്തിക്കുന്നത് ലക്ഷ്യമിട്ടുള്ള പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം എസ്.ഇ.ആർ.ടി. ഗസ്റ്റ്ഹൗസിൽ നടന്ന ചടങ്ങിൽ പൊതു വിദ്യാഭ്യാസ ഡയറക്ടർ കെ. ജീവൻബാബു നിർവഹിച്ചു. രാജ്യം പ്രവർത്തിക്കാൻ അടിസ്ഥാനപരമായ നിയമസംഹിതയാണ് ഭരണഘടനയെന്നും വിദ്യാർത്ഥികളിൽ ഭരണഘടനയുടെ പൂർണ്ണ അവോബാധം സൃഷ്ടിക്കണമെന്നും അദ്ദേഹം പറഞ്ഞു. അന്തസോടെ ജീവിക്കാനും വിദ്യാഭ്യാസത്തിനുമുള്ള അവകാശം കുട്ടികളിലേക്കെത്തിക്കുക, ഭരണഘടന മൂല്യങ്ങളുടെ സംരക്ഷണം എന്നിവയാണ് നൈതികം പരിപാടിയിലൂടെ ലക്ഷ്യമിടുന്നതെന്നും ഡയറക്ടർ വ്യകതമാക്കി.

ഭരണഘടന മുല്യങ്ങളും സന്ദേശങ്ങളും ഉൾപ്പെടുത്തി എസ്.സി.ഇ.ആർ.ടി യുടെ ആഭിമുഖ്യത്തിൽ തയാറാക്കിയ കാർട്ടൂൺ കാർഡുകളും ചിത്ര പോസ്റ്ററുകളും ആസൂത്രണ ബോർഡ് അംഗം ഡോ. മൃദുൽ ഈപ്പൻ പ്രകാശനം ചെയ്തു. പോസ്റ്ററുകൾ വിദ്യാർത്ഥികൾ ഏറ്റുവാങ്ങി.

ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങൾ, കടമകൾ, മുന്നോട്ടു വയ്ക്കുന്ന മൂല്യങ്ങൾ എന്നിവയെക്കുറിച്ചെല്ലാം പഠനകാലത്ത് തന്നെ കുട്ടികൾക്ക് ധാരണയുണ്ടാക്കാൻ അവസരമൊരുക്കുന്ന തരത്തിലാണ് പരിപാടികൾ ആസൂത്രണം ചെയ്തിരിക്കുന്നത്. ക്ലാസ് സഭകൾ, മാതൃകാ സ്‌കൂൾ ഭരണഘടനാ നിർമാണം, ചർച്ചകൾ, സംവാദങ്ങൾ എന്നിങ്ങനെ വ്യത്യസ്ത പ്രവർത്തനങ്ങൾ ഇതോടനുബന്ധിച്ച് സംഘടിപ്പിക്കും.

എസ്.സി.ഇ.ആർ.ടി ഡയറക്ടർ ഡോ: ജെ. പ്രസാദ് അധ്യക്ഷത വഹിച്ചു. സർവ ശിക്ഷാ കേരള സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ ഡോ: എ.പി. കുട്ടികൃഷ്ണൻ, കരിക്കുലം ഹെഡ് രവീന്ദ്രൻ നായർ, അഞ്ജന വി. ആർ ചന്ദ്രൻ, അധ്യാപകർ തുടങ്ങിയവർ സംബന്ധിച്ചു.

ShareSendShareTweet

Related Posts

12 വര്‍ഷം മുമ്പ് ഗോപിസുന്ദറിനോട് പ്രണയം തുറന്നു പറഞ്ഞിരുന്നു; വെളിപ്പെടുത്തലുമായി അമൃത സുരേഷ് !
News

12 വര്‍ഷം മുമ്പ് ഗോപിസുന്ദറിനോട് പ്രണയം തുറന്നു പറഞ്ഞിരുന്നു; വെളിപ്പെടുത്തലുമായി അമൃത സുരേഷ് !

കുത്തേറ്റ സല്‍മാന്‍ റുഷ്ദിയുടെ നില ഗുരുതരം; കാഴ്ച്ച നഷ്ടപ്പെട്ടേക്കും
News

കുത്തേറ്റ സല്‍മാന്‍ റുഷ്ദിയുടെ നില ഗുരുതരം; കാഴ്ച്ച നഷ്ടപ്പെട്ടേക്കും

നൂപുര്‍ ശര്‍മയെ കൊലപ്പെടുത്താനെത്തിയ ഭീകരന്‍ അറസ്റ്റില്‍
News

നൂപുര്‍ ശര്‍മയെ കൊലപ്പെടുത്താനെത്തിയ ഭീകരന്‍ അറസ്റ്റില്‍

കുട്ടികള്‍ക്കുള്ള പൗഡര്‍ നിര്‍മാണം നിര്‍ത്താന്‍ ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍
News

കുട്ടികള്‍ക്കുള്ള പൗഡര്‍ നിര്‍മാണം നിര്‍ത്താന്‍ ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍

കോണ്‍ഗ്രസിന്റെ റേഡിയോ ചാനല്‍ തിങ്കളാഴ്ച്ച മുതല്‍
News

കോണ്‍ഗ്രസിന്റെ റേഡിയോ ചാനല്‍ തിങ്കളാഴ്ച്ച മുതല്‍

ബിഎസ്എന്‍എല്ലിന്റെ കണക്ഷന്‍ ഉപേക്ഷിച്ച മലയാളികളുടെ എണ്ണം 8 ലക്ഷം!!
News

ബിഎസ്എന്‍എല്ലിന്റെ കണക്ഷന്‍ ഉപേക്ഷിച്ച മലയാളികളുടെ എണ്ണം 8 ലക്ഷം!!

Discussion about this post

  • Home
  • News
  • About Us
  • Contact Us

© SM TV News · Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
  • Local
  • Pravasi
  • Entertainment
  • Video
  • Sports
  • More
    • Lifestyle
    • Tech
    • Business

© SM TV News · Tech-enabled by Ananthapuri Technologies