മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആര്യാടന് മുഹമ്മദ് അന്തരിച്ചു. 87 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയില്‍ കഴിയവെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ രാവിലെ 7.30ഓടെയായിരുന്നു അന്ത്യം. അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ഇന്നലെ രാത്രിയിലാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കേരളത്തിലെ പ്രമുഖ കോണ്‍ഗ്രസ് നേതാക്കളിലൊരാളും മുന്‍ വൈദ്യുതി, ഗതാഗത മന്ത്രിയുമാണ് ആര്യാടന് മുഹമ്മദ്. ട്രേഡ് യൂണിയനുകളുടെ നേതൃസ്ഥാനം അദ്ദേഹം വഹിച്ചിട്ടുണ്ട്.
ഇ.കെ നായനാര്‍, എ.കെ ആന്റണി, ഉമ്മന്‍ ചാണ്ടി മന്ത്രിസഭകളില്‍ അംഗമായിരുന്നു. തൊഴില്‍, വനം, വൈദ്യുതി, ഗതാഗതം എന്നീ വകുപ്പുകളുടെ ചുമതലകള്‍ വഹിച്ചു. ഇ.കെ.നായനാര്‍(198081), എ.കെ.ആന്റണി(199596), ഉമ്മന്‍ ചാണ്ടി(200406,201116) മന്ത്രിസഭകളില്‍ അംഗമായിരുന്നു.
Discussion about this post