ആയിരം ഗുണങ്ങളുള്ള ഇല എന്നാണ് കറിവേപ്പിലയെ പൊതുവേ വിശേഷിപ്പിക്കുന്നത്. അത്രത്തോളം ഔഷധഗുണങ്ങൾ ആണ് ഇവയുടെ ഇലയ്ക്ക്. അതുകൊണ്ടു തന്നെയാണ് നമ്മുടെ പാചകക്കൂട്ടുകളിൽ പ്രധാന ചേരുവയായി കറിവേപ്പില മാറിയത്. ആയുർവേദപ്രകാരം കഫ വാത ദോഷങ്ങളെ അകറ്റുന്ന ഇലയാണ് കറിവേപ്പില. ഇത് കറികളിൽ ഉപയോഗപ്പെടുത്തുന്നത് വഴി ദഹന പ്രക്രിയ സുഗമമാക്കുകയും ദഹനസംബന്ധമായ പ്രശ്നങ്ങൾ ഇല്ലാതാവുകയും ചെയ്യുന്നു.
കറിവേപ്പില ആരോഗ്യഗുണങ്ങൾ
1. നേത്ര ആരോഗ്യം മെച്ചപ്പെടുത്താൻ കറിവേപ്പിലയോളം മറ്റൊരു ഇലക്ക് സാധ്യമല്ല. കാരണമെന്തെന്നാൽ വിറ്റാമിൻ എ സമ്പന്നമായി അടങ്ങിയിരിക്കുന്ന ഇലയാണ് കറിവേപ്പില.
2. കറിവേപ്പില കാച്ചിയ വെളിച്ചെണ്ണ തലയിൽ പുരട്ടുന്നത് ശിരോചർമത്തിന് മികച്ചതാണ്. കറിവേപ്പിലയുടെ കുരു പൊടിച്ചു ചെറു നാരങ്ങ നീര് ചേർത്ത് തലയിൽ പുരട്ടിയാൽ താരൻ എന്ന പ്രശ്നം പൂർണമായും ഇല്ലാതാകും.
3. ത്വക്ക് രോഗങ്ങൾ പൂർണ്ണമായും ഇല്ലാതാക്കാൻ കറിവേപ്പില ഉപയോഗപ്പെടുത്താം. കറിവേപ്പിലയും മഞ്ഞളും ചേർത്തരച്ച് ഉപയോഗപ്പെടുത്തുന്നത് ത്വക്ക് സംബന്ധമായ രോഗങ്ങൾക്ക് പരിഹാരം ഉണ്ടാക്കുവാൻ നല്ലതാണ്.
4. ശരീരത്തിലെ അമിത കൊഴുപ്പ് ഇല്ലാതാക്കുവാനും കൊളസ്ട്രോൾ കുറയ്ക്കുവാനും കറിവേപ്പില അരച്ച് നെല്ലിക്കയോളം വലുപ്പത്തിൽ എടുത്ത് ചെറുചൂടുവെള്ളത്തിൽ ചേർത്ത് കഴിക്കുന്നത് കൊളസ്ട്രോൾ ഇല്ലാതാക്കാൻ നല്ലതാണ്.
5. കറിവേപ്പില ഉപയോഗം പ്രമേഹനിയന്ത്രണം സാധ്യമാക്കാനും ഉത്തമമാണ്.
7. ഹൃദയാരോഗ്യം മെച്ചപ്പെടുത്തുവാൻ കറിവേപ്പില ദിവസവും ഭക്ഷണത്തിൽ ഉപയോഗിക്കാം.
8. കൃമിശല്യം ഇല്ലാതാക്കുവാനും കുടൽപ്പുണ്ണ്, വായ്പ്പുണ്ണ് തുടങ്ങിയ രോഗങ്ങളെ ഇല്ലാതാക്കുവാനും കറിവേപ്പില മോരിൽ ചേർത്ത് കഴിക്കുന്നത് ഗുണം ചെയ്യും.
9. എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിൽ ഏറെ പ്രധാന പങ്കുവഹിക്കുന്ന ഘടകമാണ് കാൽസ്യം. ഇത് ധാരാളമായി കറിവേപ്പിലയിൽ അടങ്ങിയിരിക്കുന്നു. ഇത് എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. ഇതിൻറെ ഉപയോഗം ഓസ്റ്റിയോപെറോസിസ് പോലുള്ള രോഗങ്ങളെ ലഘൂകരിക്കുന്നു.
10. പ്രോട്ടീൻ ധാരാളമുള്ള കറിവേപ്പില പുരുഷ ആരോഗ്യത്തിന് മികച്ചതാണ്.
11. കുഴിനഖം, കാലിൻറെ പാദം വിണ്ടുകീറൽ തുടങ്ങിയ പ്രതിരോധിക്കാൻ കറിവേപ്പില മഞ്ഞൾ ചേർത്ത് പുരട്ടിയാൽ മതി.
12. ബുദ്ധിശക്തി വർദ്ധിപ്പിക്കുവാൻ കറിവേപ്പില ഡ്രീങ്ക് കഴിക്കുന്നത് നല്ലതാണ്.
Discussion about this post