വിഭവങ്ങൾക്ക് രുചിയും മണവും പകരാൻ മാത്രമല്ല വെളുത്തുള്ളി എന്ന ഭക്ഷ്യവസ്തു, ഇത് ആരോഗ്യ ഗുണങ്ങളുടെ കലവറ കൂടിയാണ്. വെറുതെ വെളുത്തുള്ളി ചവച്ചരച്ച് കഴിച്ചാൽ പോലും അത് നമുക്ക് നൽകുന്ന ആരോഗ്യഗുണങ്ങൾ അനവധിയാണ്.
ധാരാളം ആൻറി ഓക്സിഡന്റുകളുള്ള വെളുത്തുള്ളി അർബുദ സാധ്യതകൾ വരെ ഇല്ലാതാക്കുന്നു. കൂടാതെ വൻകുടൽ, ശ്വാസകോശം, ആമാശയം, കരൾ തുടങ്ങിയവയുടെ പ്രവർത്തനങ്ങൾക്കും നല്ലതാണ്. വെളുത്തുള്ളിയുടെ ഉപയോഗം ശരീരത്തിലെ ബാക്ടീരിയകളെയും വൈറസുകളെയും ഇല്ലായ്മ ചെയ്യുവാൻ മികച്ചതാണ്. വെളുത്തുള്ളിയുടെ ഉപയോഗം എല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണെന്ന് ഈ അടുത്തകാലത്ത് നടന്ന പഠനങ്ങളിൽ പറയുന്നു. ഇതിൽ കാണപ്പെടുന്ന ഡയലിൽ ഡിസൾഫെഡ് എന്ന ഘടകം ആർത്രൈറ്റിസ് എന്ന രോഗത്തിനെ പ്രതിരോധിക്കാൻ കഴിവുള്ള ഒന്നാണ്. സ്ത്രീ ആരോഗ്യത്തിന് മെച്ചപ്പെട്ടതാണ് വെളുത്തുള്ളി ഉപയോഗം.
ഇത് ആർത്തവസംബന്ധമായ പ്രശ്നങ്ങൾ ലഘൂകരിക്കുന്നു. മറ്റു സുഗന്ധവ്യജ്ഞനങ്ങളിൽ അടങ്ങിയിരിക്കുന്ന കലോറിയുടെ അളവ് ഇതുമായി താരതമ്യപ്പെടുത്തുമ്പോൾ വളരെ കൂടുതലാണ്. കൂടാതെ വെളുത്തുള്ളിയിൽ ഇരുപത്തിയെട്ട് ശതമാനത്തോളം പൂരിത കൊഴുപ്പും അടങ്ങിയിരിക്കുന്നു. അതുകൊണ്ട് ഇതിൻറെ ഉപയോഗം ശരീരത്തിൽ കൊഴുപ്പ് വർധിപ്പിക്കാൻ പലപ്പോഴും കാരണമാകാറുണ്ട്. അതുകൊണ്ട് വെളുത്തുള്ളിയുടെ അമിത ഉപയോഗം ഒഴിവാക്കുക.
ഇരുമ്പ് ധാരാളമുള്ളതിനാൽ ഗർഭിണികളുടെ ആരോഗ്യത്തിന് ഇത് മികച്ചതാണ്. വിറ്റാമിൻ സി ധാരാളം ഉള്ള വെളുത്തുള്ളി പനി, ചുമ തുടങ്ങിയ രോഗ സാധ്യതകളെ ഇല്ലാതാക്കുന്നു. ധാരാളം ഫ്രീ റാഡിക്കലുകൾ ഇതിലടങ്ങിയിരിക്കുന്നു അതുകൊണ്ടുതന്നെ വെളുത്തുള്ളി മുളപ്പിച്ചോ പച്ചയായോ കഴിക്കുന്നത് ചർമം ആരോഗ്യത്തിന് മികച്ചതാണ്. ഹൃദയാരോഗ്യം കാത്തു സൂക്ഷിക്കുന്ന ധാരാളം എൻസൈം ഘടകങ്ങൾ ഇതിലുണ്ട്. ഇത് ഹൃദയാരോഗ്യത്തിനും മികച്ചതാണ്. കൂടാതെ വെളുത്തുള്ളിയുടെ ഉപയോഗം അണുബാധ സാധ്യതകളെ ഇല്ലാതാക്കുന്നു. ശരീരത്തിലെ രക്തയോട്ടം വർദ്ധിപ്പിക്കുവാൻ വെളുത്തുള്ളിയിൽ അടങ്ങിയിരിക്കുന്ന എൻസൈമുകൾ വഴി സാധ്യമാണ്. മുടികൊഴിച്ചിൽ ഇല്ലായ്മ ചെയ്യുവാൻ വെളുത്തുള്ളി ഉള്ളിലേക്ക് ഉപയോഗിക്കുന്നതും ഇത് തലയോട്ടിയിൽ പുരട്ടുന്നതും നല്ലതാണ്. ഇതിൻറെ നീര് ചൂടാക്കി ചെവിയിൽ ഒഴിച്ചാൽ ചെവിക്കുത്ത് പൂർണമായും മാറും.
Discussion about this post