ചർമ്മസംരക്ഷണത്തിന് ധാരാളം പൈസ ചെലവാക്കുന്നവരാണ് നമ്മളിൽ പലരും. എന്നാൽ നമ്മുടെ വിപണിയിൽ ഇന്ന് ലഭ്യമാകുന്ന പലതരം സൗന്ദര്യവർധക വസ്തുക്കളിലും രാസവസ്തുക്കളും വിഷാംശങ്ങളും അടങ്ങിയിരിക്കുന്നു. ഇത് നമ്മുടെ ചർമ്മത്തിന് ഒട്ടും ഗുണം അല്ല. അതുകൊണ്ടുതന്നെ വീട്ടിൽ നിർമ്മിക്കാവുന്ന ചില ഫേസ് പാക്കുകൾ പരിചയപ്പെടുത്തുന്നു.
കാപ്പിപ്പൊടി ഫേസ് പാക്ക്
ഏറ്റവും ലളിതമായി ഉണ്ടാക്കാൻ കഴിയുന്ന ഒരു ഫേസ്പാക്ക് ആണ് ഇത്. ഇതിനുവേണ്ടി അല്പം കാപ്പിപൊടിയും അല്പം തേനും ചാലിച്ച് മിക്സ് ചെയ്ത് മുഖത്ത് പുരട്ടുക. അല്ലെങ്കിൽ ഇതിനോടൊപ്പം അല്പം നാരങ്ങനീര് ചേർത്ത് മുഖത്ത് പുരട്ടുക. ഇത് മുഖത്തെ ചുളിവുകൾ അകറ്റുവാൻ ഏറെ നല്ലതാണ്. സ്വാഭാവിക തിളക്കം നിലനിർത്തുവാനും ഇത് നല്ലതാണ്.
മാമ്പഴ ഫേസ് പാക്ക്
ധാരാളം ആൻറി ആക്സിഡന്റുകൾ അടങ്ങിയിരിക്കുന്ന പഴവർഗമാണ് മാമ്പഴം. ഈ മാമ്പഴം ഫേസ്ബുക്ക് ഉപയോഗിച്ചാൽ മുഖക്കുരു ഇല്ലാതാകും. ഇതിനു വേണ്ടി കുറച്ച് മാമ്പഴം കഷണങ്ങളായി മിക്സിയിലടിച്ച് അത് പാലിൽ ചേർത്ത് മുഖത്ത് പുരട്ടിയാൽ മതി. ആഴ്ചയിൽ രണ്ട് ദിവസം ഇങ്ങനെ ചെയ്താൽ ചർമം നല്ല മൃദുവാകും.
മുൾട്ടാണിമിട്ടി പാക്ക്
ടാനിൻ ഇല്ലാതാക്കുവാനും, ബ്ലാക്ക് ഹെഡ്സ് മാറ്റുവാനും മുൾട്ടാണി മിട്ടി അല്പം വെള്ളം ചാലിച്ച് മുഖത്ത് പുരട്ടിയാൽ മതി. ഇത് ചർമത്തെ ശുദ്ധീകരിക്കും.
മഞ്ഞൾ ഫേസ് പാക്ക്
അല്പം മഞ്ഞൾ പൊടിയിൽ പാൽ ചേർത്ത് മുഖത്തു പുരട്ടുന്നതും, പാലിനു പകരം തേൻ ചേർത്ത് മുഖത്തു പുരട്ടുന്നതും ചർമത്തിലെ അഴുക്കുകളെ ഇല്ലാതാക്കി മുഖം തിളങ്ങുവാൻ സഹായിക്കും.
രക്തചന്ദനം ഫേസ് പാക്ക്
രക്തചന്ദനം നല്ലരീതിയിൽ അരച്ച് അൽപം പാൽ ചേർത്ത് മുഖത്ത് പുരട്ടിയാൽ നിറം നല്ല രീതിയിൽ വർദ്ധിക്കും.
Discussion about this post