ചെന്നൈ : മലയാളി റെയില്‍വേ ഉദ്യോഗസ്ഥയെ ട്രാക്കിലേക്കു തെറിച്ചു വീണു മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് കൊടുന്തിരപ്പുള്ളി പാണപ്പറമ്പ് അഷ്ടപദിയില്‍ ബി.മിനിമോള്‍(38) ആണ് മരിച്ചത്. ഇന്നു രാവിലെ 11 മണിയോടെയാണ് ട്രെയിനിലെ ഗാര്‍ഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന മിനിമോളുടെ മൃതദേഹം ദുരൂഹ സാഹചര്യത്തില്‍ ട്രാക്കില്‍ കണ്ടെത്തിയത്.
്ഗുവാഹത്തി-ബെംഗളൂരു സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസിലെ അവസാന എസ്എല്‍ആര്‍ കോച്ചില്‍ ഡ്യൂട്ടിയിലായിരുന്നു മിനിമോള്‍. രണ്ടു സ്റ്റേഷനുകളില്‍ ഗാര്‍ഡിന്റെ സിഗ്നല്‍ ലഭിക്കാത്തതിനെ തുടര്‍ന്നു ലോക്കോ പൈലറ്റ് പച്ചക്കുപ്പം സ്റ്റേഷനില്‍ ട്രെയിന്‍ നിര്‍ത്തിയ ശേഷം റെയില്‍വേ അധികൃതരെ വിവരം അറിയിച്ചു.ഇതിനിടെ റെയില്‍വേ കീമാന്‍ ഗൗതം കുമാറാണു മിനിമോളെ ട്രാക്കില്‍ വീണു മരിച്ച നിലയില്‍ കണ്ടെത്തിയത്. ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. ഭര്‍ത്താവ്: കെ.ശിവദാസ്, മക്കള്‍: മാളവിക, ദീപിക
Discussion about this post