കൊച്ചി: കൊച്ചി ഇന്‍ഫോപാര്‍ക്കിന് സമീപം ഫ്ളാറ്റില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഇടച്ചിറയിലെ ഓക്സോണിയ എന്ന ഫ്ലാറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. മലപ്പുറം സ്വദേശി സജീവ് കൃഷ്ണയാണ് കൊല്ലപ്പെട്ടത്. ഫ്ളാറ്റിലെ ഡക്ടിനുള്ളില്‍ ഒളിപ്പിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സജീവ് കൃഷ്ണയ്ക്ക് ഒപ്പം മറ്റ് മൂന്ന് പേര് കൂടെ ഈ ഫ്ളാറ്റില്‍ താമസിച്ചിരുന്നു. ഇന്‍ഫോപാര്‍ക്ക് പൊലീസ് സ്ഥലത്തെത്തി. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റും.
Discussion about this post