ടൊവിനോ നായകനായെത്തിയ ചിത്രമായിരുന്നു ഫോറന്‍സിക്. ഇപ്പോഴിതാ ചിത്രത്തിന്റെ സംവിധായകരായ അഖില്‍ പോള്‍-അനസ് ഖാന്, നിര്‍മാതാവ് രാജു മല്ല്യത്ത്, ടൊവിനോ തോമസ് എന്നിവര്‍ വീണ്ടും ഒന്നിക്കുകയാണ്. ഐഡന്റിറ്റി എന്നാണ് ചിത്രത്തിന്റെ പേര്. മഡോണ സെബാസ്റ്റ്യനാണ് ചിത്രത്തില്‍ നായികയാകുന്നത്.
രാഗം മൂവീസിന്റെ ബാനറില്‍ രാജു മല്ല്യത്ത്, സെഞ്ച്വറി കൊച്ചുമോനുമായി ചേര്‍ന്നാണ് നിര്‍മാണം. 2023-ല്‍ ചിത്രം റിലീസ് ചെയ്യും.
അഖില്‍ പോള്‍-അനസ് ഖാന് ചേര്‍ന്ന് തിരക്കഥ എഴുതി സംവിധാനം ചെയ്ത് 2020ല്‍ റിലീസ് ചെയ്ത സിനിമയാണ് ഫോറന്‍സിക്. സൈക്കളോജിക്കല്‍ ത്രില്ലറായ സിനിമയില്‍ സാമുവല്‍ ജോണ്‍ കാട്ടൂക്കാരന്‍ എന്ന കഥാപാത്രത്തെയായിരുന്നു ടൊവിനോ അവതരിപ്പിച്ചത്.
Discussion about this post