സംഗീതസംവിധായകന് ഗോപിസുന്ദറുമായുള്ള ബന്ധത്തിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനങ്ങള്‍ നേരിടുന്ന ഗായികയാണ് അമൃത സുരേഷ്. ഇരുവരും ലിവിംഗ് ടുഗെതറാണ്. ഇരുവരും ഒന്നിച്ചുള്ള ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യാറുണ്ട്. ആദ്യ ഭാര്യയെ ഉപേക്ഷിച്ച് ഗായിക അഭയഹിരണ്‍മയിക്കൊപ്പം ജീവിക്കുകയായിരുന്നു ഗോപിസുന്ദര്‍. ഈ ബന്ധം ഉപേക്ഷിച്ചാണ് ഗോപി അമൃതയെ സ്വീകരിച്ചത്.
തങ്ങളുടെ പ്രണയത്തെക്കുറിച്ച് ഇപ്പോള്‍ അമൃത തുറന്നു പറയുകയാണ്. 12 വര്‍ഷം മുന്‍പേ ഞാന്‍ സ്റ്റേജില്‍ വെച്ച് ചേട്ടനോട് പറഞ്ഞിട്ടുണ്ട്. പ്രണയം പറഞ്ഞത് സീക്രെട്ട് ആയിട്ട് ഇരിക്കട്ടെയെന്നും അമൃത സുരേഷ് പറയുന്നു. അമൃത സുരേഷും ഗോപി സുന്ദറും ഒന്നിച്ച് അഭിനയിച്ച തൊന്തരവാ എന്ന ആല്‍ബം റിലീസ് ചെയ്തു. ഇരുവരും ഇതില്‍ റൊമാന്റിക് ആയാണ് അഭിനയിച്ചത്. ഗോപി സുന്ദറും അമൃതയും ആദ്യമായി ഒരുമിക്കുന്ന സംഗീത ആല്‍ബമാണിത്.
‘ഞങ്ങളുടെ ബന്ധം എന്താണെന്ന് ഇതുവരെ വെളിപ്പെടുത്തത് കൊണ്ട് പലരും ആകാംഷയിലാണ്. തത്കാലം അതെന്താണെന്ന് പറയാന്‍ ഉദ്ദേശിക്കുന്നില്ലെന്നാണ്’ ഗോപി സുന്ദറും അമൃതയും വ്യക്തമാക്കുന്നത്. അതേ സമയം പാര്‍ട്നര്‍ എന്നാണ് ഗോപിയെ അമൃത വിശേഷിപ്പിച്ചിരിക്കുന്നത്. നിങ്ങള്‍ക്കിടയില്‍ ആരാണ് ആദ്യം പ്രൊപ്പോസ് ചെയ്തതെന്ന ചോദ്യത്തിനും ഉത്തരം പറയാതെ ഇരുവരും മാറി. ‘ശരിക്കും ഇതൊക്കെ സ്വഭാവികമായി ഉണ്ടായ കാര്യങ്ങളാണെന്നാണ്’ ഗോപി സുന്ദറിന്റെ അഭിപ്രായം.
ശരിക്കും ഇദ്ദേഹത്തോട് പാപ്പു (അമൃതയുടെ ആദ്യ വിവാഹത്തിലെ മകള്‍) വല്ലാതെ അടുത്തു. വീട്ടില്‍ കിടന്ന് ഉറങ്ങുകയാണെങ്കില്‍ വിളിച്ച് എഴുന്നേല്‍പ്പിക്കണ്ട. ഇന്ന് ഇവിടെ നില്ക്കട്ടേ, പരിപാടിയ്ക്കൊന്നും പോവണ്ട എന്നാണ് അവള് പറയുക. കാരണം അവളുടെ കൂടെ ഞങ്ങള്‍ രണ്ടാളും ഉണ്ടാവണമെന്നാണ് ആഗ്രഹിക്കുന്നത്. അനിയത്തി അഭിരാമിയ്ക്ക് അടക്കം വീട്ടിലെ എല്ലാവര്ക്കും പുള്ളിയെ ഭയങ്കര ഇഷ്ടമാണെന്നും അമൃത പറയുന്നു. തന്റെ വീട്ടുകാര്‍ക്ക് മാത്രമല്ല കൂട്ടുകാര്‍ക്കും ഇഷ്ടമാണെന്നും അമൃത പറയുന്നു.
Discussion about this post