മലയാളം നടന് സുദേവ് നായര്‍ക്ക് അപകടത്തില്‍ പരിക്കേറ്റുവെന്ന തരത്തില്‍ വാര്‍ത്തകള്‍ പരന്നിരുന്നു. കാലിലും കൈയ്യിലും ബാന്‍ഡേജ് കെട്ടിയ നിലയില്‍ നില്ക്കുന്ന സുദേവ് നായരുടെ ഫോട്ടോയും വാര്‍ത്തകള്‍ക്കൊപ്പം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ, പ്രചരിക്കുന്ന വാര്‍ത്തകളിലെ സത്യമെന്താണെന്ന് വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് നടന്.
തനിക്ക് അപകടമൊന്നും സംഭവിച്ചിട്ടില്ലെന്നും കാലിലെ പരുക്ക് ലിഗ്മെന്റ് പ്രശ്നത്തിന് സര്‍ജറി ചെയ്തെന്നുമാണ് നടന് പറഞ്ഞത്. താന്‍ ചെറുപ്പം മുതല്‍ ബാസ്കറ്റ് ബോള്‍ ജിംനാസ്റ്റിക്സ് എന്നിവയിലൊക്കെ പങ്കെടുക്കുമായിരുന്നു. നന്നായി വര്‍ക്ഔട്ടും ചെയ്യും. അങ്ങനെ വര്‍ഷങ്ങള്‍ കൊണ്ട് ഉണ്ടായിവന്ന ഒരു പ്രശ്നമാണ്.
വലത് കാലിലെ കണങ്കാലിനാണ് പ്രശ്നം. അതിന് ലിഗ്മെന്റ് റീകണ്‍സ്ട്രക്ഷന്‍ സര്‍ജറി ചെയ്തിരിക്കുകയാണ്. കണങ്കാല് ബലപ്പെടുത്താന്‍ വേണ്ടി ശസ്ത്രക്രിയ ചെയ്തതാണ്. മൂന്നുമാസമാണ് സുഖപ്പെടാനുള്ള കാലാവധി അതിനുശേഷം പഴയത് പോലെയുള്ള പ്രവര്‍ത്തനങ്ങളിലേക്ക് മടങ്ങാമെന്നും അദ്ദേഹം പറഞ്ഞു. താരം തന്നെ പ്രതികരിച്ചതോടെ അഭ്യൂഹങ്ങള്‍ അവസാനിച്ചിട്ടുണ്ട്.
Discussion about this post