ന്യൂഡല്‍ഹി: സ്പൈസ് ജെറ്റ് വിമാനത്തില്‍ വെച്ച് സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സര്‍ പുകവലിച്ച സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. ജനുവരി 23ന് ദുബൈയില്‍ നിന്ന് ഡല്‍ഹിയിലെത്തിയ വിമാനത്തിലായിരുന്നു ഗുഡ്ഗാവ് സ്വദേശിയും ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ളുവന്‍സറുമായ ബോബി കതാരി പുകവലിച്ചത്.
മന്ത്രിയെയും വ്യോമയാനമന്ത്രാലയത്തെയും ടാഗ് ചെയ്ത് വീഡിയോ വീണ്ടും ട്വിറ്ററില്‍ കുത്തിപ്പൊക്കിയതിനുപിന്നാലെയാണ് മന്ത്രിയുടെ നടപടി.
സോഷ്യല്‍മിഡിയയില്‍ വിഡിയോ പ്രചരിച്ചതിനുപിന്നാലെ ഇയാള്‍ക്കെതിരെ ഗുരുഗ്രാമിലെ ഉദ്യോഗ് വിഹാര്‍ പൊലീസ് സ്റ്റേഷനില്‍ സ്പൈസ് ജെറ്റ് പരാതി നല്‍കിയിരുന്നു.
യാത്രക്കാര്‍ കയറുന്നതിനിടെയാണ് വീഡിയോ ചിത്രീകരിച്ചതെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. തുടര്‍ന്ന് ബോബിയെ 15 ദിവസത്തേക്ക് വിമാനത്തില്‍ കയറുന്നതിന് വിലക്കേര്‍പ്പെടുത്തുകയായിരുന്നു. ബോബിക്ക് ഇന്‍സ്റ്റഗ്രാമില്‍ 6.30 ലക്ഷത്തിലധികം ഫോളോവഴ്സ് ഉണ്ട്.
Discussion about this post