കോഴിക്കോട്: കുഞ്ചാക്കോ ബോബന്റെ പുതിയ ചിത്രമായ ‘ന്നാ താന്‍ കേസ് കൊട്’നെതിരായ സൈബര്‍ ആക്രമണങ്ങള്‍ക്ക് എതിരെ മന്ത്രി പി.എ.മുഹമ്മദ് റിയാസ്. ‘തിയേറ്ററുകളിലേക്കുള്ള വഴിയില്‍ കുഴിയുണ്ട്, എന്നാലും വന്നേക്കണേ’ എന്നത് സിനിമയുടെ പരസ്യമായി മാത്രം കണ്ടാല്‍ മതിയെന്ന് മന്ത്രി പറഞ്ഞു. സിനിമയുടെ പരസ്യത്തെ ആ നിലയില്‍ എടുക്കണം. സൈബര്‍ ആക്രമണത്തെ കുറിച്ചറിയില്ല. അതിനെ കുറിച്ച് അത് നടത്തുന്നവരോട് ചോദിക്കണം. അനാവശ്യ വിവാദമാണ് നടക്കുന്നതെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. ക്രിയാത്മകമായ വിമര്‍ശനങ്ങളെയും നിര്‍ദേശങ്ങളെയും സ്വാഗതം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
ഇന്നായിരുന്നു ചിത്രം റിലീസ് ചെയ്തത്. ‘തിയറ്ററുകളിലേക്കുള്ള വഴിയില്‍ കുഴിയുണ്ട്, എന്നാലും വന്നേക്കണേ’ എന്നാണ് പോസ്റ്ററില്‍ കുറിച്ചിരുന്ന വാചകം. ഇതിനെതിരെയാണ് ഇടത് അനുകൂലികളുടെ വിമര്‍ശനം. കുഞ്ചാക്കോ ബോബന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെയും ട്രോളുകളും വിമര്‍ശനങ്ങളും നിറയുകയാണ്.
അതേസമയം പരസ്യം ഒരു രാഷ്ട്രീയ പാര്‍ട്ടിയെയും ഉദ്ദേശിച്ചല്ലെന്ന് കുഞ്ചാക്കോ ബോബന്‍ വ്യക്തമാക്കി.
Discussion about this post