കൊച്ചി: അടുത്ത കാലത്തിറങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയ വേഷങ്ങള്‍ ചെയ്ത നടന് സജീദ് പട്ടാളം (54) അന്തരിച്ചു. കള, കനകം കാമിനി കലഹം, ജാനേ മന്, തരുണ്‍ മൂര്‍ത്തിയുടെ റിലീസ് ചെയ്യാനിരിക്കുന്ന ‘സൗദി വെള്ളക്ക’ തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു.
അഭിനേതാവും ഫോട്ടോഗ്രാഫറുമായ ഷാനി ഷാക്കി വഴി സംവിധായകൻ മൃദുൽ നായരിലേക്കും അതുവഴി വെബ് സീരീസുകളിലേക്കും എത്തി. തുടർന്നാണ് സജീദ് സിനിമാഭിനയം ആരംഭിക്കുന്നത്. ഫോർട്ട് കൊച്ചിയിലെ പട്ടാളമെന്ന സ്ഥലപ്പേര് പേരിനോട് കൂട്ടിച്ചേർത്താണ് സജീദ് പട്ടാളം എന്ന പേര് സ്വീകരിച്ചത്.
തരുൺ മൂർത്തി സംവിധാനം ചെയ്ത് ഉടൻ പുറത്തിറങ്ങാനിരിക്കുന്ന സൗദി വെള്ളക്ക എന്ന ചിത്രത്തിൽ സജീദ് ഒരു ശ്രദ്ധേയ വേഷം കൈകാര്യം ചെയ്തിരുന്നു.
അസുഖ ബാധിതനായി ഏതാനും ദിവസമായി ആശുപത്രിയിലായിരുന്നു. വെബ് സീരീസിലൂടെയാണ് അഭിനയ രംഗത്തെത്തിയത്. ഭാര്യ: റംല. മക്കള്‍: ആബിദ, ഷാഫി. മരുമകന്: ഫാരിഷ്. കബറടക്കം ഞായറാഴ്ച ഒമ്പതിന് ഫോര്‍ട്ടുകൊച്ചി കല്‍വത്തി മുസ്ലിം ജമാ അത്ത് കബര്‍സ്ഥാനില്‍.
Discussion about this post