ഇടുക്കി ഡാം നാളെ രാവിലെ 10ന് തുറക്കും. ഇടുക്കി ഡാം തുറക്കുന്നതിന് മുന്നോടിയായി മുന്‍കരുതല്‍ നടപടികള്‍ എറണാകുളം ജില്ലയില്‍ സ്വീകരിച്ചു. എന്നാല്‍ പെരിയാറില്‍ ജലനിരപ്പ് താഴ്ന്ന് നിലക്കുന്ന സാഹചര്യത്തില്‍ ആശങ്ക പെടേണ്ട സാഹചര്യമില്ലന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
എങ്കിലും പെരിയാര്‍ തീരത്ത് ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ജില്ലയില്‍ മഴ മാറി തെളിഞ്ഞ കാലാവസ്ഥയായതോടെ ആശങ്ക ഒഴിഞ്ഞിട്ടുണ്ട്. പെരിയാറിലെ ജലനിരപ്പ് നിലവില്‍ മുന്നറിയിപ്പ് ലെവലിലും ഏറെ താഴെയാണ്. മഴ മാറിനിന്നതും വേലിയിറക്കത്തെ തുടര്‍ന്ന് വെള്ളം കടല്‍ വലിച്ചതും ജലനിരപ്പ് താഴാന്‍ കാരണമായി.
ഇടുക്കി ഡാമില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇടുക്കി ഡാമില്‍ നിന്ന് വരുന്ന ജലം എത്തുന്ന ഡാമുകളും പെരിയാര്‍ നദിയും ഉദ്യോഗസ്ഥരുടെ പൂര്‍ണ നിരീക്ഷണത്തില്‍ ആണ്.
Discussion about this post