ചിറ്റഗോംങ്: യുട്യൂബിലെ സൂപ്പര്‍ ഹീറോയോട് ഇനി പാട്ടു പാടിയാല്‍ ജയിലില്‍ ഇടുമെന്ന് ബംഗ്ലാദേശ് പോലീസ്. ഹീറോ ആലമെന്ന യൂടുബര്‍ ഗായകനാണ് പോലീസുകാരുടെ താക്കീത് ലഭിച്ചിരിക്കുന്നത്. ഇന്ത്യന്‍ നോബേല്‍ ജേതാവ് രബീന്ദ്രനാഥ ടാഗോറിന്റേയും ബംഗ്ലാദേശി കവി കാസി നസ്റുല്‍ ഇസ്ലാമിന്റേയും ക്ലാസികുകളായ കവിതകള്‍ മോശം രീതിയില്‍, വികൃതമാക്കി ആലപിച്ചതിന് എതിരെ കുറേ പേര് പരാതി നല്‍കുകയും ഇതിനെ തുടര്‍ന്ന് ഹീറോ ആലമിനെ വിളിപ്പിക്കുകയായിരുന്നെന്നും പോലീസ് അറിയിച്ചു.
ഹീറോ ആലമിന് ഫെയ്സ്ബുക്കില്‍ രണ്ട് മില്ല്യണ്‍ ഫോളോഴ്സും യുട്യൂബില്‍ 1.5 മില്ല്യണ്‍ സബ്സ്ക്രൈബേഴ്സുമാണുള്ളത്. ഒരു പരമ്പരാഗത അറബി ഗാനം ആലപിച്ചുള്ള ആലമിന്റെ വീഡിയോ 17 മില്ല്യണ്‍ ആളുകള്‍ കണ്ടിട്ടുണ്ട്. നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെന്നും തിരഞ്ഞെടുപ്പില്‍ സ്വതന്ത്ര്യ സ്ഥാനാര്‍ഥിയായി മത്സരിച്ച് 638 വോട്ട് നേടിയിട്ടുണ്ടെന്നും ഹീറോ ആലം പറയുന്നു.
ഇനി മേലില്‍ പടരുതെന്നും ഗായകനാകാന്‍ താന്‍ യോഗ്യനല്ലെന്നും പറഞ്ഞ് പോലീസ് തന്നെ മാനസികമായി പീഡിപ്പിച്ചുവെന്നും ഒരു മാപ്പപേക്ഷ ഒപ്പിട്ടുവാങ്ങിയെന്നും ഹീറോ ആലം ആരോപിക്കുന്നു. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകാന്‍ വേണ്ടിയാണ് ഹീറോ ആലം ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്ന് ധാക്ക ഡെപ്യൂട്ടി പോലീസ് കമ്മീഷ്ണര്‍ ഫാറൂഖ് ഹുസൈന് വ്യക്തമാക്കുന്നു.
Discussion about this post