പ്രണയത്തിന് അതിരുകളില്ല. അതിന് തെളിവായി മാറിയിരിക്കുകയാണ് റഷ്യയില്‍ നിന്നുള്ള സെര്‍ജെ നോവികോവിന്റെയും ഉക്രൈനില്‍ നിന്നുള്ള എലോന ബ്രമോകയുടെയും വിവാഹം. വിവാഹം നടന്നതാകാട്ടെ ഇന്ത്യയിലും.
ഹിമാചല്‍ പ്രദേശിലെ ധര്‍മ്മശാലയില്‍ ഹിന്ദു ആചാരപ്രകാരമായിരുന്നു ഇരുവരുടെയും വിവാഹം. ഓഗസ്റ്റ് 2നായിരകുന്നു വിവാഹം നടന്നത്. വിവാഹ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാണ്.
രണ്ട് വര്‍ഷം നീണ്ട പ്രണയത്തിനൊടുവിലായിരുന്നു സെര്‍ജെയും എലോനയും വിവാഹിതരാകാന്‍ തീരുമാനിച്ചത്. റഷ്യയും ഉക്രൈനും തമ്മിലുള്ള യുദ്ധം നിലനില്‍ക്കുന്നതിനാലാണ് വിവാഹം ഇന്ത്യയില്‍ നടത്താന്‍ തീരുമാനിച്ചത്. ഒരു വര്‍ഷമായി ഇന്ത്യയിലാണ് ഇരുവരും താമസിക്കുന്നത്.
#WATCH | Himachal Pradesh: Sergei Novikov, a Russian national tied the knot with his Ukrainian girlfriend Elona Bramoka in a traditional Hindu ceremony in Dharamshala on August 2. pic.twitter.com/0akwm2ggWr
— ANI (@ANI) August 5, 2022
Discussion about this post