ബംഗളൂരുവില്‍ അമ്മ നാല് വയസുള്ള മകളെ കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്ന് താഴേക്കെറിഞ്ഞ് കൊലപ്പെടുത്തി. സംഭവത്തില്‍ ദന്തഡോക്ടറായ സുഷമ ഭരദ്വാജിനെ പൊലീസ് അറസ്റ്റ് ചെയ്തു. സോഫ്റ്റ്വെയര് എന്‍ജിനീയറായ ഭര്‍ത്താവ് കിരണിന്റെ പരാതിയിലാണ് സുഷമയെ പൊലീസ് അറസ്റ്റ് ചെയ്തത്.
വ്യാഴാഴ്ചയാണ് സംഭവം നടന്നത്. ബംഗളൂരു എസ്ആര്‍ നഗറിലെ സികെസി ഗാര്‍ഡനിലെ അപ്പാര്‍ട്മെന്റിലെ നാലാം നിലയിലാണ് കിരണും കുടുംബവും താമസിക്കുന്നത്. ബാല്‍ക്കണിയില്‍ നിന്ന് കുട്ടിയെ എറിഞ്ഞ ശേഷം ചാടാനായിരുന്നു സുഷമയുടെയും ശ്രമം. എന്നാല്‍ ബന്ധുക്കള്‍ കണ്ട് പിടിച്ചുമാറ്റുകയായിരുന്നു.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.സുഷമ കുട്ടിയുമായി ബാല്‍ക്കണിയില്‍ നില്ക്കുന്നതും പെട്ടെന്നു താഴേയ്ക്ക് ഇടുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.
കുട്ടിക്ക് കേള്‍വിശേഷിയും സംസാരശേഷിയുമില്ലായിരുന്നു. മാനസിക പ്രശ്നങ്ങളുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. ഇതുമൂലം കടുത്ത വിഷാദത്തിലായിരുന്ന സുഷമ, കുട്ടിയെ കൊലപ്പെടുത്തി സ്വയം ജീവനൊടുക്കാനായിരുന്നു ശ്രമമെന്ന് പൊലീസ് പറഞ്ഞു.
Discussion about this post