കുഞ്ചാക്കോ ബോബനും ബിജു മോനോനും പ്രധാന കഥാപരാത്രങ്ങളായെത്തിയ ചിത്രമായിരുന്നു 2012ല്‍ പുറത്തിറങ്ങിയ ‘ഓര്‍ഡിനറി’. മികച്ച പ്രതികരണമായിരുന്നു ചിത്രത്തിന് ലഭിച്ചത്. കുറച്ച് കാലമായി ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നതായി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാലിപ്പോള്‍ വാര്‍ത്ത നിഷേധിച്ച് രംഗത്തെത്തിയിരിക്കുകയാണ് ചിത്രത്തിന്റെ നിര്‍മാതാവ് രാജീവ് ഗോവിന്ദന്.
‘കഴിഞ്ഞ രണ്ട് വര്‍ഷമായി ഞാനും ഈ വാര്‍ത്ത കേള്‍ക്കുന്നു. ആദ്യമൊക്കെ ഞാനും അതിനെ അവഗണിക്കുകയായിരുന്നു. ഇപ്പോള്‍ വീണ്ടും അത് തലപൊക്കി തുടങ്ങിയിട്ടുണ്ട്. സത്യത്തില്‍ ഓര്‍ഡിനറിയുടെ രണ്ടാംഭാഗത്തെക്കുറിച്ച് ആലോചിച്ചിട്ടുപോലുമില്ല. ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്തകള്‍ തീര്‍ത്തും വ്യാജമാണ്.’ രാജീവ് പറഞ്ഞു.
ഇത് സംബന്ധിച്ച് ചാക്കോച്ചനോ ബിജുവിനോ എന്തെങ്കിലും അറിവുണ്ടോ എന്നുപോലും അറിയില്ല. മറ്റാരെങ്കിലുമാണ് ഇതിന് പിന്നിലെങ്കില്‍ ഞാന്‍ അത് അറിയേണ്ടതാണ്. കാരണം നിര്‍മ്മാതാവെന്ന നിലയില്‍ ചിത്രത്തിന്റെ എല്ലാ അവകാശങ്ങളും എന്നില്‍ നിക്ഷിപ്തമാണ്. ആ നിലയ്ക്ക് ഞാനറിയാതെ ഓര്‍ഡിനറിയുടെ രണ്ടാംഭാഗം ഉണ്ടാകാന്‍ പോകുന്നില്ല. എന്നിട്ടും വാര്‍ത്ത എവിടെനിന്നാണ് പ്രചരിക്കുന്നതെന്നറിയില്ല. അതിന്റെ നിജസ്ഥിതി അറിയാന്‍ എനിക്കും ആഗ്രഹമുണ്ട്’, രാജീവ് ഗോവിന്ദന് വ്യക്തമാക്കി.
Discussion about this post