തമിഴ്നാട്ടിൽ നടന്ന ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പില്‍ നാല് സ്വര്‍ണ മെഡലും രണ്ട് വെങ്കലവും നേടി തമിഴ് നടൻ അജിത്ത്.ട്രിച്ചി റൈഫിൾ ക്ലബ്ബിൽ നടന്ന 47- മത് തമിഴ്നാട് സംസ്ഥാന ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിലാണ് അദ്ദേഹം ഈ വിജയം സ്വന്തമാക്കിയിരിക്കുന്നത്. ആരാധകരുടെ കാര്യത്തിൽ തമിഴ്നാട്ടിൽ ഏറെ മുന്നിലുള്ള താരമാണ് അജിത്ത്. ചുരുങ്ങിയ സിനിമകൾ കൊണ്ടു തന്നെ വലിയൊരു വിഭാഗത്തെയാണ് അദ്ദേഹം തന്റെ ആരാധകരായി മാറ്റിയിരിക്കുന്നത്. അഭിനയത്തിൽ മാത്രമല്ല, തന്റെ ഇഷ്ടമേഖലകളിലൊക്കെ മികവ് തെളിയിക്കുന്ന താരം കൂടിയാണ് അദ്ദേഹം. ബൈക്ക് റേസിങ്, ഷൂട്ടിങ് ഹോബിയൊക്കെ ഏറെ ശ്രദ്ധേയമാണ്.
സെന്റർ ഫയർ പിസ്റ്റൾ മെൻ, സ്റ്റാൻഡേർഡ് പിസ്റ്റൾ മാസ്റ്റർ മെൻ, 50 എംടിസ് ഫ്രീ പിസ്റ്റൾ മാസ്റ്റർ മെൻ, സ്റ്റാൻഡേർഡ് പിസ്റ്റൾ മാസ്റ്റർ മെൻ (ഐഎസ്എസ്എഫ്) വിഭാഗങ്ങളിലാണ് താരം സ്വർണം നേടിയത്. 50 മീറ്റർ ഫ്രീ പിസ്റ്റൾ മെൻ, സ്റ്റാൻഡേർഡ് പിസ്റ്റൾ പുരുഷ വിഭാഗങ്ങളിൽ വെങ്കല മെഡലും നേടി.മത്സര ദിവസം നടനെ ഒരു നോക്ക് കാണാൻ ട്രിച്ചി റൈഫിൾ ക്ലബ്ബിന് പുറത്ത് അജിത് ആരാധകരുടെ വൻ തിരക്കായിരുന്നു. തുടർന്ന് അജിത്ത് കെട്ടിടത്തിന്റെ മുകളിൽ നിന്ന് എല്ലാവരെയും അഭിവാദ്യം ചെയ്തു. ജനത്തിരക്ക് കാരണം പരിപാടിയുടെ സുരക്ഷ ശക്തമാക്കിയെന്നാണ് റിപ്പോർട്ട്.
കഴിഞ്ഞ വർഷം 46-ാമത് തമിഴ്നാട് സംസ്ഥാന ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിലും അജിത്ത് ഒന്നിലധികം അവാർഡുകൾ നേടിയിരുന്നു.അഭിനയത്തിന് പുറമെ കാർ റേസിംഗ് ഉൾപ്പെടെ നിരവധി താല്പര്യങ്ങളുണ്ട് നടന്. റേസറായി വിളിക്കുന്നതിനുമുമ്പ് അദ്ദേഹം നിരവധി ജനപ്രിയ റേസിംഗ് മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. ബൈക്ക് റേസിംഗിലും ഡ്രോൺ ഡിസൈനിംഗിലും അദ്ദേഹം ശ്രദ്ധാലുവാണ്.
Discussion about this post