സായ് കുമാറിന്റെ ദാമ്പത്യ ജീവിതവും പൊരുത്തക്കേടുകളും മാധ്യമങ്ങളില്‍ ഉള്‍പ്പെടെ വലിയ വാര്‍ത്തയായിരുന്നു. ആദ്യ ഭാര്യയെ ഉപേക്ഷിച്ചാണ് സായ്കുമാര് ബിന്ദു പണിക്കരെ വിവാഹം കഴിക്കുന്നത്. ആദ്യ വിവാഹത്തിലെ മകള്‍ വൈഷ്ണവി ഇപ്പോള്‍ അച്ഛനെക്കുറിച്ച് നടത്തിയ വെളിപ്പെടുത്തലുകളാണ് സിനിമാലോകത്തെ വലിയ ചര്‍ച്ചാവിഷയം.
സീരിയലില്‍ നിറഞ്ഞു നില്ക്കുന്ന വൈഷ്ണവിയുടെ വാക്കുകള്‍ ഇങ്ങനെ- സ്കൂള്‍ വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ നിരവധി സിനിമാ അവസരങ്ങള്‍ തന്നെ തേടി എത്തിയിട്ടുണ്ട് എന്നാല്‍ അച്ഛന് അതെല്ലാം നിഷേധിക്കുകയായിരുന്നു എന്നാണ് താരം പറയുന്നത്. ഒരു വേഷത്തിനായി ദിലീപേട്ടന് നേരിട്ട് വിളിച്ചെങ്കിലും അച്ഛന് സമ്മതിച്ചില്ല.
ഒന്നാം ക്ലാസ് മുതല്‍ 5ാം ക്ലാസ് വരെ ബോര്‍ഡിങ് സ്കൂളിലായിരുന്നു പഠിച്ചിരുന്നത് എന്നതിനാല്‍ അച്ഛനും അമ്മയുമായുള്ള ബന്ധം തനിക്ക് നഷ്ടപ്പെട്ടുവെന്നും അച്ഛന് സായികുമാര്‍ എപ്പോഴും ജോളിയായിരിക്കാനാണ് ശ്രമിക്കാറുള്ളത്.
ഡിഗ്രി പഠന കാലയളവില്‍ അച്ഛന് താനുമായി അകലുകയായിരുന്നു. എന്നാലും ഇപ്പോഴും അച്ഛന്റെ മകള്‍ തന്നെയാണ് താനെന്നും വൈഷ്ണവി പറയുന്നു. അമ്മ പ്രസന്നകുമാരിക്ക് ക്യാന്‍സര്‍ ബാധിച്ചതിനാലാണ് അച്ഛന് പോയത് എന്ന് പലരും പറഞ്ഞു. എന്നാല്‍ സത്യത്തില്‍ അച്ഛന് തങ്ങളെ വിട്ടുപോയതിനു ശേഷമാണ് അമ്മക്ക് രോഗം സ്ഥിരീകരിച്ചതെന്നും വൈഷ്ണവി പറയുന്നു.
Discussion about this post