പത്തനംതിട്ട: ഡ്രൈവിങ് ടെസ്റ്റിനിടെ പെണ്‍കുട്ടിയെ കയറി പിടിച്ചെന്ന പരാതിയില്‍ പത്തനാപുരം മോട്ടര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ എ.എസ്.വിനോദ് കുമാറിനെ സസ്പെന്‍ഡ് ചെയ്തു. വകുപ്പുതല അന്വേഷണവും ആരംഭിച്ചു. പെണ്‍കുട്ടി മുഖ്യമന്ത്രി പിണറായി വിജയനു നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വിനോദ് കുമാറിനെ സസ്പെന്‍ഡു ചെയ്തത്.
ഈ മാസം 19നാണ് സംഭവം നടന്നത്. ഡ്രൈവിംഗ് ടെസ്റ്റിന് എത്തിയപ്പോള്‍ വിനോദ് കുമാര്‍ പെണ്‍കുട്ടിയോട് വളരെ മോശമായി പെരുമാറിയെന്നാണ് പരാതി. പെണ്‍കുട്ടി മുഖ്യമന്ത്രിക്ക് നല്കിയ പരാതിയില്‍ ഗതാഗത കമ്മീഷണര്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.
Discussion about this post