ഒറ്റപ്പാലം: കല്യാണ സംഘം സഞ്ചരിച്ച ആഡംബര വാഹനത്തിന് പിഴയിട്ട് മോട്ടോര്‍ വാഹന വകുപ്പ്. കാറിന്റെ നമ്പര്‍ മറച്ചു വച്ചതിനാണ് പിഴയിട്ടത്. 3250 രൂപയാണ് ഉടമയ്ക്ക് പിഴയായി ചുമത്തിയത്.
ചെര്‍പ്പുളശേരിയില്‍ വാഹനപരിശോധനക്കിടയിലാണ് സംഭവം. നെല്ലായ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള കാറിന്റെ നമ്പര്‍ പ്ലേറ്റുകളില്‍ ‘ജസ്റ്റ് മാരീഡ്’ എന്ന സ്റ്റിക്കറാണ് പതിച്ചിരുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. നമ്പര്‍ മറച്ചതിനും കൂളിങ് ഫിലിം പതിച്ചതിനുമാണ് പിഴ വിധിച്ചത്.
കാറിനെ പിന്തുടര്‍ന്നെത്തിയാണ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ വി. അനുമോദ് കുമാറും എഎംവിഐ വിപിനും ഉള്‍പ്പെട്ട സംഘം പിഴ ചുമത്തിയത്. രജിസ്ട്രേഷന് നമ്പര്‍ വ്യക്തമാക്കാത്ത വാഹനങ്ങള്‍ക്കെതിരെ നടപടി തുടരുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു. നിരത്തുകളില്‍ നിയമലംഘനം വര്‍ധിച്ചെന്ന വിമര്‍ശനങ്ങള്‍ക്കിടയാണ് നിയമം കര്‍ശനമാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് ഒരുങ്ങുന്നത്.
Discussion about this post