കൊച്ചിയുള്‍പ്പടെയുള്ള ഇന്ത്യന്‍ നഗരങ്ങളിലേക്ക് കൂടുതല്‍ വിമാന സര്‍വീസുകളുമായി ഒമാന്‍ എയര്‍. ഓഗസ്റ്റ് 1 നും ഒക്ടോബര്‍ 29 നും ഇടയിലുള്ള കാലയളവില്‍ കൊച്ചിയിലേക്കും ഡല്‍ഹിയിലേക്കും ചെന്നൈയിലേക്കും 10 പ്രതിവാര സര്‍വീസുകള്‍ നടത്തും. നിലവില്‍ ഏഴ് പ്രതിവാര സര്‍വീസുകളാണ് ഒമാന്‍ എയറിനുള്ളത്.
അന്താരാഷ്ട്ര വിപണികളില്‍ മികച്ച സേവനം നല്‍കുന്നതിനും അവധിക്കാലത്ത് യാത്രാ സര്‍വീസുകള്‍ സുഗമമാക്കുന്നതിനും വേണ്ടിയാണ് കൂടുതല്‍ വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നതെന്ന് ഒമാന്‍ എയര്‍ ഇന്ത്യന്‍ സബ്കോണ്ടിനന്റ് ആന്‍ഡ് ഏഷ്യ-പസഫിക് വൈസ് പ്രസിഡന്റ് സെയില്‍സ്, ഹമദ് ബിന്‍ മുഹമ്മദ് അല്‍ ഹാര്‍ത്തി പറഞ്ഞു.
മസ്കറ്റിനും എട്ട് ഇന്ത്യന്‍ ഡെസ്റ്റിനേഷനുകള്ക്കുമിടയില് ആഴ്ചയില്‍ മൊത്തം 122 വിമാനങ്ങള്‍ എയര്‍ലൈന്‍ നടത്തും, ആഴ്ചയില്‍ 18 അധിക വിമാനങ്ങള്‍. ഡല്‍ഹി, കൊച്ചി, ചെന്നൈ എന്നിവിടങ്ങളിലേക്ക് ആഴ്ചയില്‍ 10 വിമാനങ്ങളും ബാംഗ്ലൂര്‍, മുംബൈ, കോഴിക്കോട്, ഹൈദരാബാദ് എന്നിവിടങ്ങളിലേക്ക് ആഴ്ചയില്‍ ഏഴ് വിമാനങ്ങളും ഗോവയിലേക്ക് ആഴ്ചയില്‍ മൂന്ന് വിമാനങ്ങളും ഉള്‍പ്പെടുന്നു.
Discussion about this post