തൃശ്ശൂര്‍: കുന്നംകുളത്ത് യുവതിയെ ഭര്‍ത്താവും സുഹൃത്തും ചേര്‍ന്ന് ക്രൂര പീഡനത്തിന് ഇരയാക്കി. ഗുരുതരമായി പരിക്കേറ്റ യുവതി ചികിത്സ തേടി ആശുപത്രിയിലെത്തിയതോടെയാണ് വിവരം പുറംലോകം അറിയുന്നത്. സംഭവത്തില്‍ പഴുന്നാന ചെമ്മന്തിട്ട സ്വദേശികളെ പോലീസ് അറസ്റ്റ് ചെയ്തു.
സ്വകാര്യ ഭാഗത്ത് ബിയര്‍ ബോട്ടില്‍ കയറ്റിയും, കെട്ടിയിട്ടുമായിരുന്നു ക്രൂര പീഡനങ്ങള്‍. പീഡനത്തിന്റെ ദൃശ്യങ്ങള്‍ ചിത്രീകരിച്ച് സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിക്കാനും പ്രതികള്‍ ശ്രമിച്ചു. കൂട്ട ബലാത്സംഗത്തിനും, പീഡന ദൃശ്യങ്ങള്‍ പ്രചരിപ്പിക്കാന്‍ ശ്രമിച്ചതിന് ഐടി ആക്ട് പ്രകാരവുമാണ് കേസെടുത്തത്. ഗാര്‍ഹിക പീഡനത്തിനും കേസ് ചുമത്തിയിട്ടുണ്ട്. പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഉപയോഗിച്ച ഇലക്ട്രോണിക് ഉപകരണങ്ങളും യുഎസ്ബി പെന്‍ ഡ്രൈവ് അടക്കമുള്ളവയും പൊലീസ് കസ്റ്റഡിയിലെടുത്തു.
യുവതി ഭര്‍ത്താവിന്റെ ബന്ധുവായ യുവാവുമായി അടുപ്പത്തിലായിരുന്നു. ഇക്കാര്യം ഭര്‍ത്താവ് അറിഞ്ഞതോടെയാണ് പീഡനം തുടങ്ങുന്നത്. ഒരു വര്‍ഷമായി പീഡനം തുടരുന്നതായാണ് വിവരം. ഇവര്‍ കുറേക്കാലമായി കേരളത്തിന് പുറത്തായിരുന്നു. ഈ അടുത്താണ് ഇവര്‍ കേരളത്തിലേക്ക് തിരികെ വന്ന് താമസം തുടങ്ങിയത്.
ആദ്യമൊക്കെ മര്‍ദ്ദനമായിരുന്നു. എന്നാല്‍ യുവതിയും യുവാവും ഒരുമിച്ചുള്ള ചിത്രങ്ങള്‍ ഭര്‍ത്താവിന്റെ കൈയ്യില്‍ കിട്ടിയതോടെയാണ് ക്രൂര പീഡനമായി മാറിയത്. യുവതി അപകടനില തരണം ചെയ്തെന്ന് പൊലീസ് അറിയിച്ചു.
Discussion about this post