ടിവി അവതാരകനായി തുടങ്ങി പിന്നീട് സീരിയലിലൂടെ സിനിമയിലെത്തിയ താരമാണ് അനൂപ് മേനോന്. എല്ലാത്തിലും വ്യത്യസ്ത തേടുന്ന അനൂപിന്റെ വിവാഹം പോലും പലരെയും ഞെട്ടിച്ചു. 2014 ഡിസംബറിലാണ് ഷേമ അലക്സാണ്ടിറിനെ വിവാഹം ചെയുന്നത്. അനൂപിന്റെ ദീര്‍ഘ നാളത്തെ സുഹൃത്തായിരുന്നു ഷേമ. വളരെ ലളിതമായ വിവാഹമായിരുന്നു ഇരുവരുടേതും.
ക്ഷേമയുടേത് രണ്ടാം വിവാഹമാണ്. ആദ്യ ഭര്‍ത്താവ് നേരത്തെ മരിച്ചിരുന്നു. അഞ്ചു വര്‍ഷമായി നല്ല സുഹൃത്തുക്കളായിരുന്നു ഇരുവരും. ജീവിത്തതില്‍ ഒരു പാട് പ്രതിസന്ധികള്‍ നേരിട്ട വ്യക്തിയാണ് ക്ഷേമ. എല്ലാ പ്രശ്നങ്ങളെയും ധൈര്യപൂര്‍വ്വം ആണ് നേരിട്ടത്. 2006 ലാണ് ഹൃദയാഘാതം മൂലം ക്ഷേമയുടെ ഭര്‍ത്താവ് മരിക്കുന്നത്. ഒരു മകളും ഉണ്ട്. പേര് ലില്ലി. മകള്‍ക്ക് ഇപ്പോള്‍ 20 വയസ്സാണ്.
നല്ല സുഹൃത്തായ ക്ഷേമയെ അനൂപിനെ നന്നായി അറിയാമായിരുന്നു. അങ്ങനെ ആണ് വിവാഹത്തെ കുറിച്ച് രണ്ടു പേരും ആലോചിക്കുന്നത്. ക്ഷേമ വളരെ ബോള്‍ഡാണെന്നും അതാണ് അവളെ എനിക്ക് വളരെ ഇഷ്ടമെന്നും അനൂപ് പറഞ്ഞിരുന്നു. വളരെ സന്തോഷകരമായ ജീവിതമാണ് ഇരുവരും നയിക്കുന്നത്. മകള്‍ക്ക് ഒപ്പം വിദേശത്താണ് ക്ഷേമയിപ്പോള് ഉള്ളത്. വിവാഹത്തെക്കുറിച്ച് ആരെങ്കിലും വിമര്‍ശിക്കുമ്പോള്‍ അനൂപിന്റെ മറുപടിയും സിംപിളാണ്. എന്റെ ജീവിതം ഞാനല്ലേ ജീവിക്കേണ്ടത്.
Discussion about this post