ഓടിക്കൊണ്ടിരിക്കെ പാലത്തില്‍വെച്ച് ട്രെയിനിന് തീപിടിച്ചു. യുഎസിലെ ബോസ്റ്റണ്‍ നഗരത്തിലാണ് സംഭവം. ട്രെയിനിന് തീപിടിച്ചതറിഞ്ഞ യുവതി പാലത്തില്‍ നിന്ന് വെള്ളത്തിലേക്ക് ചാടുന്നതിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായി. യാത്രക്കാര്‍ ട്രെയിനിന് പുറത്തേക്ക് ചാടുന്നതും കാണാം. പുഴയിലേക്കു ചാടിയ യുവതി നീന്തി രക്ഷപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
ഇരുന്നൂറോളം യാത്രക്കാരാണ് അപകടസമയത്ത് ട്രെയിനിലുണ്ടായിരുന്നത്. ട്രെയിനിലെ ഇരുമ്പുപാളികള്‍ ഉരഞ്ഞാണ് തീപിടിത്തമുണ്ടായതെന്നാണ് സൂചന. തീപിടിച്ചതോടെ ട്രെയിന്‍ നിര്‍ത്തുകയായിരുന്നു. തുടര്‍ന്ന് യാത്രക്കാര്‍ ജനലിലൂടെ പുറത്തുചാടി. ഒരു സ്ത്രീ പാലത്തില്‍നിന്നും പുഴയിലേക്ക് എടുത്തു ചാടി നീന്തി രക്ഷപ്പെടുന്നതും വിഡിയോയില്‍ കാണാം. ട്രെയിനിലുണ്ടായിരുന്ന യാത്രക്കാരെ പൂര്‍ണമായും രക്ഷപ്പെടുത്തിയതായും അപകടത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്നുമാണ് റിപ്പോര്‍ട്ട്.
NEW: Video shows Boston’s Orange Line riders jumping out of windows after a train car caught on fire over the Mystic River. The MBTA says a person even jumped from the bridge into the water. pic.twitter.com/2qgNpHKr9Z
— Joshua Jered (@Joshuajered) July 21, 2022
Discussion about this post