നടിയെ ആക്രമിച്ചകേസിലെ മേക്കപ്പ് ആര്‍ടിസ്റ്റ് രഞ്ജു രഞ്ജിമാര്‍ പുതിയ സാക്ഷി. കാവ്യയും പള്‍സര്‍ സുനിയുമായുള്ള പരിചയത്തിന് രഞ്ജു സാക്ഷിയാണെന്നാണ് ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നത്. 102 സാക്ഷികളാണുള്ളത്. ദിലീപിന്റെ സുഹൃത്ത് ശരത്താണ് അധിക കുറ്റപത്രത്തില്‍ ഏക പ്രതി. ദിലീപിനെതിരെ തെളിവുനശിപ്പിച്ചതിനും കുറ്റം ചുമത്തി.
നടിയെ ആക്രമിച്ച കേസില്‍ അധികകുറ്റപത്രം നല്‍കിയെന്ന് പ്രോസിക്യൂഷന് അറിയിച്ചു. വിചാരണക്കോടതിയെയാണ് ഇക്കാര്യം അറിയിച്ചത്. കേസ് പത്തുദിവസത്തിനുശേഷം പരിഗണിക്കുമെന്ന് കോടതി. അങ്കമാലി മജിസ്ട്രേറ്റ് അവധിയില്‍ ആയതിനാല്‍ ചുമതലയുള്ള പെരുമ്പാവൂര്‍ മജിസ്ട്രേറ്റിന് മുന്നില്‍ കുറ്റപത്രം സമര്‍പ്പിച്ചു. അതിനുശേഷമാണ് അങ്കമാലി കോടതിയില്‍ എത്തിച്ചത്.
Discussion about this post