ഇടുക്കി: കെഎസ്ആര്‍ടിസി ശമ്പള വിതരണത്തിലെ പ്രതിസന്ധി ചില്ലറയൊന്നുമല്ല ജീവനക്കാരെ വലയ്ക്കുന്നത്. ഇന്നുവരും നാളെ വരും എന്ന പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ജീവനക്കാര്‍. എന്നാല്‍ ലോട്ടറി പോലെ അത് ‘നാളെ..നാളെ’ ആയി മാറുന്നതാണ് കാണുന്നത്.
ഇതിനിടെ, ജീവനക്കാര്‍ക്ക് ശമ്പളം നല്കണമെങ്കില് ലോട്ടറി അടിക്കേണ്ട സാഹചര്യം ഉണ്ടാകണമന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞതായി മുന്‍ എംഎല്‍എ എ കെ മണി പറഞ്ഞു. ഇതേ തുടര്‍ന്ന് ലോട്ടറി ടിക്കറ്റ് വാങ്ങി മന്ത്രിക്ക് അയച്ച് നല്‍കിയിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവ്.
വ്യത്യസ്തമായ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായാണ് കോണ്‍ഗ്രസ് നേതാവിന്റെ ഇത്തരമൊരു നടപടി.
ബമ്പര്‍ ലോട്ടറി അടിച്ചിരുന്നുവെങ്കില്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാമായിരുന്നുവെന്നാണ് മന്ത്രി ആന്റണി രാജു പറഞ്ഞത്. ഈ വര്‍ഷത്തെ തിരുവോണം ബമ്പര്ഭാഗ്യക്കുറിയുടെ ടിക്കറ്റ് പ്രകാശന ചടങ്ങിലായിരുന്നു മന്ത്രിയുടെ പ്രതികരണം. ചടങ്ങിന്റെ അധ്യക്ഷനായിരുന്നു മന്ത്രി.
Discussion about this post