ഇതാണ് ലാൽ സിങ് ചദ്ദയുടെ ലോകം
ഇന്ത്യൻ സിനിമാ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആമിർഖാന്റെ ലാൽ സിങ് ചദ്ദയ്ക്കായി.ആഗസ്റ്റ് 11ന് തിയേറ്ററുകളിൽ എത്തുന്ന സിനിമയിൽ വൻ താരനിരയാണ് അണിനിരക്കുന്നത്. നിലവിൽ ചിത്രീകരണ സമയത്തെ വീഡിയോ പുറത്തു വിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ലാൽ സിങ് ചദ്ദയുടെ ലോകം എന്ന പേരിൽ പുറത്തിറക്കിയ വീഡിയോ തന്നെ ഇതിനോടകം വൈറലായി കഴിഞ്ഞു. ആമിർ ഖാനും, കരീന കപൂറും, നാഗചൈതന്യയെയും മറ്റു അണിയറപ്രവർത്തകരെയും വീഡിയോയിൽ കാണാം. സിനിമയുടെ പ്രീപ്രൊഡക്ഷൻ മുതൽ ചിത്രീകരണ വേളയിലെ രംഗങ്ങൾ വരെ വീഡിയോയിലുണ്ട്. ബലരാജു’ എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തിൽ നാഗ ചൈതന്യ എത്തുന്നത്.
1994 ൽ ടോം ഹാങ്ക്സ് പ്രധാനവേഷത്തിൽ എത്തിയ അമേരിക്കൻ ചലച്ചിത്രം ഫോറസ്റ്റ് ഗമ്പിന്റെ അഡാപ്റ്റേഷനായിട്ടാണ് ലാൽ സിംഗ് ചഅദ്വൈത് ചന്ദ്രനാണ് ലാൽ സിംഗ് ചദ്ദയുടെയും സംവിധായകൻ.
അതുൽ കുൽക്കർണിയാണ് തിരക്കഥ. കരീന കപൂർ നായികയായി എത്തുന്ന ചിത്രമാണിത്.
Discussion about this post