നടന് കലാഭവന്‍ ഷാജോണ്‍ വിവാഹം കഴിച്ചിരിക്കുന്നത് മുന്‍ മിസ് തൃശൂര്‍ ഡിനിയെയാണ്. പ്രണയ വിവാഹമായിരുന്നു ഇരുവരുടേതും. ഇപ്പോള്‍ തന്റെ പ്രണയകഥ തുറന്നു പറഞ്ഞിരിക്കുകയാണ് ഷാജോണ്‍. അക്കഥയിങ്ങനെ-
കോട്ടയം നസീറിനൊപ്പം വിദേശത്ത് ഒരു പ്രോഗ്രാമിന് എത്തിയപ്പോഴാണ് ഡിനിയെ ആദ്യമായി കാണുന്നത്. അതെ ഷോയില്‍ തന്നെ നൃത്തം അവതരിപ്പിക്കാന്‍ എത്തിയ സംഘത്തോടൊപ്പം ഡിനിയും ഉണ്ടായിരുന്നു. ഡിനിയാവട്ടെ ആ സമയത്ത് മിസ് തൃശൂര്‍ ആയി തിളങ്ങി നില്ക്കുന്ന സമയം കൂടിയായിരുന്നു. കണ്ട മാത്രയില്‍ പ്രണയം മനസിലുദിച്ചു. സര്‍വ ധൈര്യവും സംഭരിച്ച് ഷാജോണ്‍ ചെന്ന് ഡിനിയോട് ഇഷ്ടം തുറന്നു പറയുകയായിരുന്നു.
ഡിനിയുടെ മറുപടി കേട്ട് ഷാജോണ്‍ പോലും ഒന്നമ്പരന്നു. വീട്ടുകാര്‍ക്ക് സമ്മതമാണെങ്കില്‍ തനിക്കും സമ്മതം എന്നായിരുന്നു ഡിനിയുടെ മറുപടി. പിന്നീട് കാര്യങ്ങള്‍ ഇച്ചായനോടും അമ്മച്ചിയോടും അവതരിപ്പിച്ചു. വിദേശ പ്രോഗ്രാം കഴിഞ്ഞു നാട്ടില്‍ എത്തിയപ്പോഴേ വൈകാതെ തന്നെ സുഹൃത്തിനെയും കൂട്ടി ഡിനിയുടെ വീട്ടില്‍ പെണ്ണ് ചോദിയ്ക്കാന്‍ എത്തി.
വീട്ടില്‍ സമ്മതമായതോടെ പിന്നീട് ഇരുവര്‍ക്കും പ്രണയകാലമായിരുന്നു. 2004 ല്‍ ഡിനിയെ വിവാഹം കഴിച്ചു. രണ്ടു മക്കളാണ് ഇവര്‍ക്ക് യോഹാനും ഹെന്നയും. ആദ്യകാലത്ത് കോമഡി ഷോയിലൂടെയും ചെറിയ ചെറിയ വേഷത്തിലൂടെയും വന്ന ഷാജോണ്‍ ഇപ്പോള്‍ തിരക്കുള്ള താരമാണ്.
Discussion about this post