നയന്‍താരയുടെയും വിഘ്നേഷ് ശിവന്റെയും വിവാഹ വീഡിയോ റിലീസ് ചെയ്യുന്നതില്‍ നിന്ന് നെറ്റ്ഫ്ലിക്സ് പിന്മാറിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വിവാഹചിത്രങ്ങള്‍ വിഘ്നേഷ് ശിവന് സാമൂഹിക മാധ്യമത്തില്‍ പ്രസിദ്ധീകരിച്ചതുകൊണ്ടാണ് നെറ്റ്ഫ്ളിക്സ് പിന്മാറിയതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
നെറ്റ്ഫ്ളിക്സാണ് ഇരുവരുടെയും വിവാഹത്തിന്റെ ചെലവെല്ലാം വഹിച്ചത്. അക്കാരണത്താല്‍ തങ്ങള്‍ മുടക്കിയ തുക തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് താരദമ്പതിമാര്‍ക്ക് നെറ്റ്ഫ്ളിക്സ് നോട്ടീസ് അയച്ചെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
25 കോടി രൂപയ്ക്കായിരുന്നു വിവാഹത്തിന്റെ സംപ്രേക്ഷണാവകാശം നെറ്റ്ഫ്ളിക്സിന് നല്‍കിയത്.
ചിത്രങ്ങള്‍ പങ്കുവയ്ക്കാന്‍ താമസിക്കുന്നത് നയന്‍താരയുടെ ആരാധകരെ അലോസരപ്പെടുത്തുമെന്നാണ് ഇക്കാര്യത്തില്‍ വിഘ്നേഷിന്റെ വിശദീകരണം.
Discussion about this post