കോഴിക്കോട്: പേരാമ്പ്രയില്‍ ഒരുവയസുകാരന് ബക്കറ്റിലെ വെള്ളത്തില്‍ വീണ് മരിച്ചു. പേരാമ്പ്ര കടിയങ്ങാട് ഈര്‍പ്പാ പൊയില്‍ ഗിരീഷ്-അഞ്ജലി ദമ്പതികളുടെ മകന് ശബരിയാണ് മരിച്ചത്.
ഇന്ന് രാവിലെ പത്തരയോടെയായിരുന്നു സംഭവം. കുട്ടിയെ ഉറക്കികിടത്തി അമ്മ അലക്കുന്നതിനിടെയാണ് സംഭവം. അല്‍പ്പസമയം കഴിഞ്ഞ് അഞ്ജലി തിരിച്ചെത്തിയപ്പോഴാണ് കുളിമുറിയിലെ ബക്കറ്റില്‍ കുട്ടി വീണുകിടക്കുന്നത് കണ്ടത്. ഉടന്‍ പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
ശബരിയുടെ അച്ഛന് ഗിരീഷ് വിദേശത്താണ്. തേജ ലക്ഷ്മി, വേദ ലക്ഷ്മി എന്നിവര്‍ സഹോദരങ്ങളാണ്.
Discussion about this post