കൊച്ചി: നടി നിത്യാ മേനോന് വിവാഹിതയാകുന്നു. മലയാളത്തിലെ സൂപ്പര്‍ നായകനാണ് വരനെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ദേശീയമാദ്ധ്യമങ്ങളാണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്. വിവാഹവാര്‍ത്ത പുറത്ത് വന്നെങ്കിലും വരന്റെ പേര് വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ഉണ്ണി മുകുന്ദന്റെ പേരാണ് പലരും മുന്നോട്ടു വയ്ക്കുന്നത്.
സിനിമയിലെത്തിയ നാള് മുതല്‍ ഇരുവരും അടുത്ത സുഹൃത്തുക്കളാണെന്നും വിവാഹം ഉടന്‍ ഉണ്ടാവുമെന്നുമാണ് റിപ്പോര്‍ട്ട്. ഇരുവരുടെയും വീട്ടുകാര്‍ വിവാഹം ഉറപ്പിച്ചതായാണ് വിവരം. അതേസമയം, വിവാഹത്തെ കുറിച്ച് സംസാരിക്കാന്‍ നടി ഇതുവരെയും തയ്യാറായിട്ടില്ല.
വരന് ആരാണെന്ന കാര്യത്തിലും വ്യക്തതയില്ല. തത്സമയം ഒരു പെണ്‍കുട്ടി എന്ന സിനിമയില്‍ ഉണ്ണി മുകുന്ദന് ആയിരുന്നു നിത്യയുടെ നായകന്. 1998ല്‍ പുറത്തിറങ്ങിയ ദി മങ്കി ഹു ന്യൂ ന്യൂ മച്ച് (ഹനുമാന്) എന്ന ഇംഗ്ലീഷ് ചിത്രത്തിലൂടെ ബാലതാരമായിട്ടാണ് നിത്യാമേനോന് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. പിന്നണി ഗായിക കൂടിയായ നിത്യ കന്നഡ, തെലുങ്ക്, മലയാളം, തമിഴ്, ഹിന്ദി ഭാകളില്‍ അഭിനയിച്ചിട്ടുണ്ട്.
Discussion about this post