അവസരങ്ങൾ തേടി ഹരീഷ് പേരടി. നടൻ ഫേസ്ബുക്കലിൽ പങ്കുവെച്ച വീഡിയോ ഇതിനോടകം ശ്രദ്ധിക്കപ്പെട്ട് കഴിഞ്ഞു.അടൂർ ഗോപാലകൃഷ്ണൻ, ഹരിഹരൻ,ജോഷി..തുടങ്ങിയ വലിയ സംവിധായകരുടെ സിനിമാ അഭിനയ ആലോചനകൾ ക്ഷണിക്കുന്നു..നല്ല കഥാപാത്രങ്ങൾ ആണെങ്കിൽ പരിഗണിക്കുന്നതാണ്..ഇത് അഹങ്കാരമല്ല…ആഗ്രഹമാണ്…സ്വകാര്യമായി നിങ്ങളെ വിളിക്കുന്നതിനേക്കാൾ നല്ലത് ഇതല്ലെ എന്ന് പറഞ്ഞാണ് കുറിപ്പെഴുതിയിരിക്കുന്നത്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം
ഹരീഷ് പേരടി..53 വയസ്സായ ഒരു മദ്ധ്യ വയസ്ക്കൻ..മലയാളം,തെല്ലുങ്ക്,തമിഴ് ഭാഷകളിലായി നൂറിലേറെ പടങ്ങളിൽ അഭിനയിച്ചു…നല്ല മേക്കപ്പ്മാൻമാരുടെ കഴിവുകൊണ്ട് 35 വയസ്സിലേക്കും 70 വയസ്സിലേക്കും മാറാൻ സാധിച്ചിട്ടുണ്ട്…ഇനി അടൂർ ഗോപാലകൃഷ്ണൻ, ഹരിഹരൻ,ജോഷി..തുടങ്ങിയ വലിയ സംവിധായകരുടെ സിനിമാ അഭിനയ ആലോചനകൾ ക്ഷണിക്കുന്നു..നല്ല കഥാപാത്രങ്ങൾ ആണെങ്കിൽ പരിഗണിക്കുന്നതാണ്..ഇത് അഹങ്കാരമല്ല…ആഗ്രഹമാണ്…സ്വകാര്യമായി നിങ്ങളെ വിളിക്കുന്നതിനേക്കാൾ നല്ലത് ഇതല്ലെ..ഇത്തരം തുറന്ന് പറച്ചിലുകൾ ആണ് എനിക്കിഷ്ടം…എന്ന്…അഭിനയിച്ച് പുതി തീരാത്ത ഒരു അഭിനയ മോഹി…ഹരീഷ് പേരടി…
Discussion about this post