ഹവായിയില്‍ ശനിയാഴ്ച ഒരു വിവാഹ ആഘോഷത്തിലേക്ക് കൂറ്റന്‍ തിരമാലകള്‍ ആഞ്ഞടിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. കൈലുവാ-കോനയിലെ ഹുലിഹെ പാലസിന് മുന്നിലാണ് സംഭവം. കൂറ്റന്‍ തിരമാലകള്‍ വേദിയിലേക്ക് അടിച്ചുകയറുകയും മേശകളും കസേരകളും മറിഞ്ഞുവീഴുകയും ചെയ്തതിനെത്തുടര്‍ന്ന് കൈലുവ-കോണയിലെ ഡിലണിന്റെയും റിലേ മര്‍ഫിയുടെയും സ്വപ്ന വിവാഹമാണ് തടസ്സപ്പെട്ടത്.
വിവാഹചടങ്ങിലേക്ക് മാത്രമല്ല, കെയ്ഹോ-കോനയിലെ വീടുകളിലേക്കും ഇരുനില കെട്ടിടങ്ങളിലേക്കും തിരമാലകള്‍ അടിച്ചുകയറി.
മനോഹരമായി അലങ്കരിച്ച പുല്ത്തകിടികള്ക്ക് മുകളിലൂടെ വെള്ളം ഒഴുകുന്നത് വീഡിയോയില്‍ കാണാം. ചിലര്‍ തിരമാലയുടെ ശക്തിയില്‍ നിലത്ത് വീഴുന്നത് കാണാം. ആര്‍ക്കും അപകടമൊന്നും സംഭവിച്ചില്ല.
View this post on Instagram
Discussion about this post