ബോഡി ഷെയിമിംഗിനെതിരേ രംഗത്ത് വന്ന് നടന് നിവിന്‍ പോളി. എബ്രിഡ് ഷൈന്റെ സംവിധാനത്തില്‍ നിവിന്‍ പോളി പ്രധാന വേഷത്തിലെത്തുന്ന ‘മഹാവീര്യര്‍’ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട ചാനല്‍ ചര്‍ച്ചയിലാണ് നിവിന്‍ കളിയാക്കലുകാര്ക്കെതിരേ രംഗത്തു വന്നത്.
ബോഡി ഷെയിമിങ് അതിന്റെ വഴിക്ക് നടക്കട്ടെ, നമ്മുടെ ഇഷ്ടമാണല്ലോ ശരീരം എങ്ങനെ ഇരിക്കണം എന്ന് തീരുമാനിക്കുന്നത്. ചെയ്യുന്ന കഥാപാത്രങ്ങള്‍ ആവശ്യപ്പെടുന്നത് പോലെ എങ്ങനെ വേണമെങ്കിലും വരാം. ഇനി വരുന്ന ചിത്രങ്ങള്‍ ഫിറ്റ്നെസ് ഡിമാന്‍ഡ് ചെയ്യുന്ന സിനിമകളാണ്. അതിന് വേണ്ടിയുള്ള തയ്യാറെടുപ്പിലാവും ഇനി അങ്ങോട്ട്,’ നിവിന്‍ പറയുന്നു.
എം മുകുന്ദന്റെ കഥയെ ആസ്പദമാക്കിയാണ് എബ്രിഡ് ഷൈന്‍ തന്നെയാന് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. ടൈം ട്രാവലും ഫാന്റസിയും കോടതിയും നിയമ വ്യവഹാരങ്ങളും മുഖ്യ പ്രമേയമായിരിക്കുന്ന ഈ ചിത്രം, നര്‍മ്മ വൈകാരിക മുഹൂര്‍ത്തങ്ങള്‍ക്കും പ്രാധാന്യം നല്കിയിരിക്കുന്നു.
നിവിന്‍ പോളി, ആസിഫ് അലി, ലാല്‍, ലാലു അലക്സ്, സിദ്ധിഖ്, ഷാന്‍വി ശ്രീവാസ്തവ, വിജയ് മേനോന്, മേജര്‍ രവി, മല്ലിക സുകുമാരന്‍, സുധീര്‍ കരമന, കൃഷ്ണ പ്രസാദ്, പദ്മരാജന് രതീഷ്, സുധീര്‍ പറവൂര്‍, കലാഭവന്‍ പ്രജോദ്, പ്രമോദ് വെളിയനാട്, ഷൈലജ പി അമ്പു എന്നിവര്‍ മുഖ്യ വേഷങ്ങളിലെത്തുന്ന ഈ ചിത്രത്തില്‍ മറ്റു പ്രമുഖ താരങ്ങളും അണിനിരക്കുന്നു.
Discussion about this post