കോട്ടയം: പോപ്പുലർ ഫ്രണ്ട് നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഷെയർ ചെയ്ത വനിതാ എഎസ്ഐക്കെതിരെ നടപടിയെടുക്കാൻ ഒരുങ്ങുന്നു. കാഞ്ഞിരപ്പള്ളി സ്റ്റേഷൻ എഎസ്ഐ റംല ഇസ്മയിനെതിരെയാണ് ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്ക് ശുപാർശ നൽകിയത്. മധ്യമേഖലാ ഡിഐജി നീരജ് കുമാർ ഗുപ്തക്ക് ഇത് സംബന്ധിച്ച റിപ്പോർട്ട് കൈമാറി.
പോപ്പുലർ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി സി.എ റൗഫ് ഫേസ്ബുക്കിലിട്ട പോസ്റ്റാണ് വനിതാ എഎസ്ഐ ഷെയർ ചെയ്തത്. ആലപ്പുഴയിൽ കൊലവിളി മുദ്രാവാക്യം വിളിച്ചതിന്റെ പേരിൽ അറസ്റ്റ് ചെയ്ത് റിമാന്റിലായ പോപ്പുലർ ഫ്രണ്ട് ഭീകരർ ഒന്നര മാസത്തിന് ശേഷം പുറത്തിറങ്ങിയിരുന്നു. ഇതിന് പിന്നാലെ പോപ്പുലർ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി സി എ റൗഫ് ഇവരെ അഭിവാദ്യം ചെയ്തു കൊണ്ട് രംഗത്തെത്തി.
‘അന്യായ തടങ്കലിന് വിരാമമായി’ എന്ന് പറയുകയും ഇവർക്ക് അഭിവാദ്യം അർപ്പിക്കുകയും ചെയ്തുകൊണ്ടായിരുന്നു പോപ്പുലർ ഫ്രണ്ട് നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഇതാണ് റംല ഇസ്മയിൻ തന്റെ അക്കൗണ്ടിലൂടെ പങ്കുവെച്ചത്.
Discussion about this post