കൊച്ചി: ഓണ്‍ലൈന്‍ റമ്മിയുടെ പരസ്യത്തില്‍ അഭിനയിച്ചത് അതു തട്ടിപ്പാണെന്ന് അറിയാതെയാണെന്ന് പരസ്യത്തിലഭിനയിച്ച മത്സ്യത്തൊഴിലാളിയായ ആന്റണി ജാക്സണ്. റമ്മി കളിച്ച് താന്‍ കാശുകാരനായിട്ടില്ലെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് അദേഹം. പരസ്യത്തില്‍ അഭിനയിച്ചതിന് തനിക്ക് തുച്ഛമായ പൈസയാണ് ലഭിച്ചത്. സിനിമാ താരങ്ങളൊക്കെ അഭിനയിക്കുന്നത് കണ്ട് ആഗ്രഹം കൊണ്ടാണ് പരസ്യത്തില്‍ അഭിനയിച്ചത്. അത് വേണ്ടിയിരുന്നില്ലെന്നാണ് ഇപ്പോള്‍ തോന്നുന്നത്.
ഞാനിപ്പോഴും ഹാര്‍ബറില്‍ ജോലി ചെയ്യുന്നുണ്ട്. ആരും ഇതില്‍ കളിക്കരുതെന്നാണ് താന്‍ ഇപ്പോള്‍ പറയുന്നതെന്നും ജാക്സണ് പറയുന്നു. ‘എന്റെ പേര് ആന്റണി ജാക്സണ്, വീട് എറണാകുളം ജില്ലയിലെ ചെട്ടിക്കാട്. മുനമ്പം ഹാര്‍ബറിലാണ് ജോലി ചെയ്യുന്നത്. ഈ അടുത്ത കാലത്ത് 25000 രൂപ ഞാന്‍ വിന് ചെയ്തു. എന്റെ അക്കൗണ്ടിലേക്ക് അത് എത്രയും പെട്ടെന്ന് ക്രൈഡിറ്റ് ആകുകയും ചെയ്തു.
ഈ പണം എന്റെ അക്കൗണ്ടിലേക്ക് വന്നപ്പോള്‍ എനിക്ക് വളരെ അധികം സന്തോഷവും വീണ്ടും കളിക്കണമെന്നും എനിക്ക് തോന്നി. നിങ്ങളും എന്നെ പോലെ കളിച്ചുകൊണ്ടേയിരിക്കൂ’, എന്നായിരുന്നു പരസ്യ വാചകം. എന്നാല്‍ ഇതില്‍ അഭിനയിച്ചത് അബദ്ധം ആയിപ്പോയി എന്നാണ് ആന്റണി പറയുന്നത്. പരസ്യം നിര്‍ത്താന്‍ കമ്പനിയോട് പറഞ്ഞിട്ടും അത് അവര്‍ കേള്‍ക്കുന്നില്ല. പരസ്യം ചെയ്ത് ഒന്ന് രണ്ട് ദിവസം കൊണ്ട് തന്നെ ഇതിന്റെ യഥാര്‍ഥ്യം തിരിച്ചറിഞ്ഞിരുന്നു’ ജാകണ്സന് പ്രതികരിച്ചു.
Discussion about this post