Saturday, January 28, 2023 IST
  • About Us
  • Contact Us
  • Privacy Policy
SM TV News
  • Home
  • News
  • Local
  • Pravasi
  • Entertainment
  • Video
  • Sports
  • More
    • Lifestyle
    • Tech
    • Business
No Result
View All Result
SM TV News
  • Home
  • News
  • Local
  • Pravasi
  • Entertainment
  • Video
  • Sports
  • More
    • Lifestyle
    • Tech
    • Business
No Result
View All Result
SM TV News
No Result
View All Result

Home » നോർക്ക റൂട്ട്സ് വഴി ദുബായിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

നോർക്ക റൂട്ട്സ് വഴി ദുബായിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

SM TV News Desk by SM TV News Desk
Jul 18, 2022, 06:08 pm IST
in health, News
കോവിഡ് കാലത്ത് തൊഴിൽ നഷ്ടമേറി
Share on FacebookWhatsAppTelegramTweet

ദുബായിലെ   പ്രമുഖ സ്വകാര്യ ആശുപത്രി ഗ്രൂപ്പിലേക്ക് സ്റ്റാഫ് നഴ്സ്, ടെക്‌നിഷ്യൻ ഒഴിവുകളിലേക്ക് രണ്ടു വർഷത്തെ കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് നോർക്ക റൂട്ട്സ് വഴി അപേക്ഷ ക്ഷണിച്ചു. സർജിക്കൽ/മെഡിക്കൽ/ ഒ.റ്റി/ ഇ.ആർ / എൻഡോസ്‌കോപ്പി തുടങ്ങിയ നഴ്സിംഗ് വിഭാഗത്തിലും സി.എസ്.എസ്.ഡി / എക്കോ ടെക്നിഷ്യൻ എന്നീ  വിഭാഗങ്ങളിലാണ് ഒഴിവ്. ബി.എസ്.സി നഴ്സിങ്ങിൽ ബിരുദവും  സർജിക്കൽ/മെഡിക്കൽ ഡിപ്പാർട്മെന്റിൽ കുറഞ്ഞത് രണ്ടു മുതൽ മൂന്നു വർഷം വരെ പ്രവൃത്തിപരിചയവുമുള്ള പുരുഷ നഴ്സുമാർക്ക്  വാർഡ് നഴ്സ് തസ്തികയിലേക്കും  ഒ.റ്റി/ ഇ.ആർ  ഡിപ്പാർട്മെന്റിലേക്ക് ബി.എസ്.സി നഴ്സിങ്ങിൽ ബിരുദവും കുറഞ്ഞത് 5 വർഷത്തെ ഒ.റ്റി/ ഇ.ആർ പ്രവൃത്തി പരിചയവുമുള്ള വനിതാ-പുരുഷ നഴ്സുമാർക്കും  അപേക്ഷിക്കാം. എൻഡോസ്‌കോപ്പി നഴ്സ് തസ്തികയിൽ കുറഞ്ഞത് അഞ്ചു വർഷം  എൻഡോസ്‌കോപ്പി വിഭാഗത്തിൽ പ്രവർത്തിച്ചിട്ടുള്ള ബി.എസ്.സി നഴ്സിംഗ് ബിരുദമുള്ള വനിതകൾക്ക് അപേക്ഷ സമർപ്പിക്കാം.

സി.എസ്.എസ്.ഡി ടെക്നീഷ്യൻമാരുടെ ഒഴിവിലേക്ക് രണ്ടു മുതൽ മൂന്നു വർഷം വരെ ഏതെങ്കിലും ആശുപത്രിയിൽ സി.എസ്.എസ്.ഡി  ടെക്നീഷ്യനായി  പ്രവർത്തിച്ചിട്ടുള്ള പുരുഷൻമാർക്ക്  അപേക്ഷിക്കാം. യോഗ്യത ബിരുദം. എക്കോ ടെക്നിഷ്യൻ ഒഴിവിലേക്ക് കുറഞ്ഞത് അഞ്ചു വർഷം  എക്കോ ടെക്നീഷ്യനായി പ്രവർത്തിച്ചിട്ടുള്ള വനിതകൾക്ക് അപേക്ഷിക്കാം.

നഴ്സുമാർക്ക് 3500 മുതൽ 5000 ദിർഹവും ടെക്നീഷ്യൻമാർക്ക് 5000 ദിർഹവും  ശമ്പളം ലഭിക്കും. താത്പര്യമുള്ള ഉദ്യോഗാർഥികൾ www.norkaroots.org വഴി ജൂലൈ  25 നകം അപേക്ഷ സമർപ്പിക്കണമെന്നു നോർക്ക റൂട്ട്സ് സി.ഇ.ഒ അറിയിച്ചു. കൂടുതൽ വിവരങ്ങൾ നോർക്കറൂട്ട്സിന്റെ വെബ്സൈറ്റിൽ നിന്നും ടോൾ ഫ്രീ നമ്പറായ 1800 425 3939 ഇന്ത്യയിൽ നിന്നും +91 8802 012345 വിദേശത്തു നിന്നും (മിസ്ഡ് കോൾ സൗകര്യം) ലഭിക്കുന്നതാണ്. ഇ-മെയിൽ: [email protected]

Share4SendShareTweet

Related Posts

എല്‍ഡിഎഫ് കോട്ടകള്‍ പിടിച്ചെടുത്ത് യുഡിഎഫ്; ഉപതെരഞ്ഞെടുപ്പില്‍ നേട്ടം കോണ്‍ഗ്രസിന്
News

ത്രിപുരയില്‍ കോണ്‍ഗ്രസ്-സിപിഎം ബന്ധം ഉലയുന്നു

ഖുശ്ബുവിന് അപകടത്തില്‍ കാലിന് പരിക്ക്
News

ഖുശ്ബുവിന് അപകടത്തില്‍ കാലിന് പരിക്ക്

രാഷ്ട്രപതിഭവനിലെ മുഗള്‍ഗാര്‍ഡന് ഇനി പുതിയ പേര്
News

രാഷ്ട്രപതിഭവനിലെ മുഗള്‍ഗാര്‍ഡന് ഇനി പുതിയ പേര്

അമിതമായി വ്യായാമം ചെയ്യരുതെന്ന് പറയാനുള്ള കാരണമിതാണ്!
health

അമിതമായി വ്യായാമം ചെയ്യരുതെന്ന് പറയാനുള്ള കാരണമിതാണ്!

ഹൃദ്രോഗസാധ്യതകളെ തടയാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ
health

ഹൃദ്രോഗസാധ്യതകളെ തടയാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ

ബിജെപിക്ക് ഒപ്പം കൂടാനില്ലെന്ന് ടിപ്ര; എന്നിട്ടും ബിജെപിക്ക് സന്തോഷം!
News

ബിജെപിക്ക് ഒപ്പം കൂടാനില്ലെന്ന് ടിപ്ര; എന്നിട്ടും ബിജെപിക്ക് സന്തോഷം!

Discussion about this post

  • Home
  • News
  • About Us
  • Contact Us

© SM TV News · Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
  • Local
  • Pravasi
  • Entertainment
  • Video
  • Sports
  • More
    • Lifestyle
    • Tech
    • Business

© SM TV News · Tech-enabled by Ananthapuri Technologies