തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി മങ്കിപോക്സ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. രോഗം സ്ഥിരീകരിച്ച കണ്ണൂര്‍ സ്വദേശി പരിയാരം മെഡിക്കല്‍ കോളെജില്‍ ചികിത്സയിലാണ്. ഇക്കഴിഞ്ഞ മേയ് 13ന് ദുബായില്‍ നിന്നാണ് ഇദ്ദേഹം എത്തിയത്.
രോഗിയുടെ ആരോഗ്യനില തൃപ്തികരമാണ്. ഇദ്ദേഹവുമായി അടുത്ത സമ്പര്‍ക്കത്തിലുള്ളവരെ നിരീക്ഷണത്തിലാക്കിയതായും മന്ത്രി പറഞ്ഞു.
ഗള്‍ഫില്‍ നിന്ന് മംഗളൂരു വിമാനത്താവളത്തില്‍ എത്തിയ രോഗിക്ക്, നാട്ടില്‍ എത്തിയതിന് ശേഷം പനിയും ശരീരത്തില്‍ തുടിപ്പും കണ്ടതിനെ തുടര്‍ന്നാണ് ആശുപത്രിയിലെത്തിയത്. മെഡിക്കല്‍ കോളെജില്‍ പ്രത്യേക ഐസൊലേഷന്‍ റൂമിലാണ് ഇദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്.
Discussion about this post