എന്ന് സ്വന്തം ജാനകി കുട്ടി എന്ന സിനിമയില്‍ ജാനകിക്കുട്ടിയായി ജോമോളും യക്ഷിയായി ചഞ്ചലും വേഷമിട്ടപ്പോള്‍ സരോജിനിയായി വേഷമിട്ടത് രശ്മി സോമനാണ്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ജാനകിക്കുട്ടിയാകേണ്ടിയിരുന്നത് രശ്മി ആയിരുന്നു. ആ കഥ ഫ്ളവേഴ്സ് ഒരു കോടിയുടെ വേദിയില്‍ തുറന്ന് പറയുകയാണ് രശ്മി.
അക്കഥ രശ്മി പറയുന്നതിങ്ങനെ- അന്ന് ഞാന്‍ സീരിയലുകള്‍ ചെയ്യുന്ന സമയമാണ്. സിനിമയ്ക്ക് വേണ്ടി രണ്ട് ഓഡിഷനുകളും കഴിഞ്ഞു. ഓഡിഷനില്‍ സെലക്ടായി. ഇനി മറ്റ് സീരിയലുകളൊന്നും കമ്മിറ്റ് ചെയ്യരുതെന്ന് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു.
ചിത്രീകരണം തുങ്ങുന്നതിന് മുന്‍പുള്ള പൂജയുടെ രണ്ട് ദിവസം മുന്‍പ് എന്നെ വിളിച്ചിട്ട് പറഞ്ഞു കഥാപാത്രത്തില്‍ ചെറിയ മാറ്റമുണ്ട്. ജാനകിക്കുട്ടിയാകാന്‍ കുറച്ചുകൂടി യോജിച്ച മറ്റൊരു കുട്ടിയെ കണ്ടെത്തി. എം.ടി സാറിന്റെ ഭാര്യയാണ് സജസ്റ്റ് ചെയ്തത്’. അങ്ങനെ രശ്മി സരോജിനിയായി.
Discussion about this post