ഉറങ്ങിക്കിടക്കുന്ന ആനക്കുട്ടിയെ ഉണര്‍ത്താന്‍ മൃഗശാല അധികൃതരുടെ സഹായം തേടുന്ന അമ്മ ആനയുടെ രസകരമായ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. ട്വിറ്ററില്‍ ബ്യൂട്ടിന്‍ഗെബീഡന്‍ പങ്കിട്ട വീഡിയോ 12.4 ദശലക്ഷം ആളുകളാണ് ഇതിനോടകം കണ്ടത്.
പുല്ലില്‍ ഉറങ്ങുന്ന ആനക്കുട്ടിയുടെ അടുത്തേക്ക് നടക്കുന്ന അമ്മ ആനയാണ് വീഡിയോയില്‍. തന്റെ കുട്ടിയെ ഉണര്‍ത്താന്‍ അമ്മ പാടുപെടുന്നത് കാണാം. കുഞ്ഞ് ഉണരാതായതോടെ അമ്മ ആന തിരിഞ്ഞ് മൃഗശാല അധികൃതരുടെ സഹായം തേടി.
രണ്ട് മൃഗശാലാ സൂക്ഷിപ്പുകാര്‍ ചുറ്റുമതിലിലേക്ക് പ്രവേശിക്കുന്നതും ആനക്കുട്ടിയെ ഉണര്‍ത്താന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. മൃഗശാലാ നടത്തിപ്പുകാരില്‍ ഒരാള്‍ ആനക്കുട്ടിയുടെ പുറത്ത് കുറച്ച് നേരം കുലുക്കിയതോടെ ആനക്കുട്ടി കണ്ണുതുറന്ന് അമ്മയുടെ അടുത്തേക്ക് ഓടി.
Mother elephant can’t wake baby sound asleep and asks the keepers for help.. pic.twitter.com/WTu07sDWLb
— Buitengebieden (@buitengebieden) July 7, 2022
Discussion about this post