ദുബായ്: ബില പെരുന്നാളിനോട് അനുബന്ധിച്ച് ഷാര്‍ജ, ദുബായ് എമിറേറ്റുകളിലെ വ്യാപാര സ്ഥാപനങ്ങള്‍ അവശ്യ സാധനങ്ങള്‍ക്ക് വില കുറച്ചു. 20 മുതല്‍ 65 ശതമാനം വരെയാണ് വിലക്കുറവ്. ഈ മാസം പകുതി വരെ വിലക്കിഴിവ് തുടരും. ഇലക്ട്രോണിക് സാധനങ്ങള്‍ക്കടക്കം വില കുറച്ചിട്ടുണ്ട്. 1000 ഉല്പന്നങ്ങള് വിലക്കുറവില്‍ തിരഞ്ഞെടുക്കാന്‍ അവസരമുണ്ട്.
സഹകരണ സ്ഥാപനങ്ങളില്‍ 40% വരെ വിലക്കുറവ് പ്രഖ്യാപിച്ചതായി ഷാര്‍ജ സഹകരണ സ്ഥാപനങ്ങളുടെ പബ്ലിക് റിലേഷന്‍സ് ഡയറക്ടര്‍ ഫൈസല്‍ ഖാലിദ് അല്‍ നാബൂദ അറിയിച്ചു. ഫെഡറല്‍ സഹകരണ സ്ഥാപനങ്ങളില്‍ 65% വിലക്കുറവുണ്ടെന്ന് മാര്‍ക്കറ്റിങ് മാനേജര്‍ ഡോ.സുഹൈല്‍ ബസ്തകി പറഞ്ഞു. 16 വരെയാണ് ഈദ് ഓഫറുകളുടെ കാലാവധി.
Discussion about this post