മാലിന്യങ്ങള്‍ പൊതുയിടങ്ങളില്‍ നിക്ഷേപിക്കുക, പൊതുസ്ഥലത്ത് തുപ്പുക, ടാപ്പ് തുറന്നാലും അടയ്ക്കാതിരിക്കുക തുടങ്ങി മനുഷ്യര്‍ പാടെ അവഗണിച്ച് ചെയ്യുന്ന പല കാര്യങ്ങളുമുണ്ട്. ആരോട് പറയാന്‍, ആര് കേള്‍ക്കാന്‍ എന്ന അവസ്ഥയാണ്. അങ്ങനെ അലക്ഷ്യമായി കാര്യങ്ങള്‍ കാണുന്നവര്‍ കണ്ടുപഠിക്കേണ്ട ഒരു വീഡിയോ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ കറങ്ങുന്നുണ്ട്.
ഒരു ലാബ്രഡോര്‍ നായ ടാപ്പ് തുറന്ന് വെള്ളം കുടിക്കുന്നതും, വെള്ളം കുടിച്ച ശേഷം ടാപ്പ് ഓഫ് ചെയ്യുന്നതും. എത്ര മിടുക്കനായ നായ..അല്ലേ? മനുഷ്യര്‍ കണ്ടുപഠിക്കണമെന്നാണ് വീഡിയോ കണ്ട പലരും സോഷ്യല്‍മീഡിയയില്‍ കുറിച്ചത്. ഒരു ഐപിഎസ് ഉദ്യോഗസ്ഥനാണ് വീഡിയോ ട്വിറ്ററില്‍ ഷെയര്‍ ചെയ്തത്. ”ഓരോ തുള്ളി വെള്ളവും അമൂല്യമാണ്…നായയ്ക്ക് അത് മനസ്സിലായി… എന്നാണ് മനുഷ്യന് അത് മനസിലാകുന്നത്?”, വീഡിയോ ഷെയര്‍ ചെയ്തുകൊണ്ട് ഉദ്യോഗസ്ഥന് ചോദിച്ചു.
बूँद-बूँद कीमती है…
डॉगी को समझ आ गया, हम इंसान कब समझेंगे? pic.twitter.com/wMoY7QGAnS— Dipanshu Kabra (@ipskabra) July 7, 2022
Discussion about this post