ഉപഭോക്താക്കള്‍ക്കായി ഏറ്റവും കുറഞ്ഞ നിരക്കില്‍ പുതിയ പ്ലാന്‍ അവതരിപ്പിച്ച് ബിഎസ്എന്‍എല്‍. 19 രൂപയാണ് പ്ലാനിന് വേണ്ടി ഉപഭോക്താവ് ഒരു മാസം മുടക്കേണ്ടത്.
വോയ്സ് റെയ്റ്റ് കട്ടര്‍ എന്ന പേരിലുള്ള പ്ലാനില്‍ മുപ്പത് ദിവസത്തേക്ക് ഫോണ്‍ നമ്പര്‍ കട്ടാവാതെ സൂക്ഷിക്കാന്‍ ഉപഭോക്താവിന് 19 രൂപയ്ക്ക് റീചാര്‍ജ് ചെയ്താല്‍ മതി. ഇത്തരത്തില്‍ ഒരു വര്‍ഷത്തേക്ക് 228 രൂപയാണ് നല്‍കേണ്ടത്.
എന്നാല്‍ ഈ തുകയ്ക്ക് 3ജി സേവനം മാത്രമേ ലഭിക്കുകയുള്ളു. എന്നാല്‍ ഉടന്‍ തന്നെ 4ജിയും ഈ തുകയ്ക്ക് അവതരിപ്പിക്കുമെന്ന് ബിഎസ്എന്‍എല്‍ പറയുന്നു.
Discussion about this post